വരയിലൂടെ വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത് മുഹമ്മദ് ഷിനാസ്
തിരൂരങ്ങാടി: കുരുന്നുഭാവനയില്‍ വരയുടെ വിസ്മയങ്ങള്‍ തീര്‍ത്ത് കുരുന്നു കലാകാരന്‍ ശ്രദ്ധേയനാകുന്നു. കൊടിഞ്ഞി എം.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ഷിനാസ് ആണ് ഈ ചിത്രകാരന്‍. കൊടിഞ്ഞി കാളംതിരുത്തി സ്വദേശി കുന്നത്തന്‍ കാര്‍ക്കോളി സിദ്ദീഖ്- കെ. നുസൈബ ദമ്പതികളുടെ മകനാണ്. ചേലേമ്പ്രയിലെ പുല്ലിപ്പറമ്പില്‍ നടന്ന 15-ാമത് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക ജില്ലാ കലാമേളയില്‍ സബ് ജൂനിയര്‍ വിഭാഗം ചിത്രരചനയില്‍ ചെമ്മാട് മേഖലയെ പ്രതിനിധീകരിച്ച് മത്സരിച്ച ഷിനാസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കണ്ണൂര്‍ തളിപ്പറമ്പില്‍ നടക്കുന്ന സംസ്ഥാന കലാമേളയില്‍ ഷിനാസ് ജില്ലയെ പ്രതിനിധീകരിക്കും.
ചിത്രകാരനായ സിദ്ദീഖിന്റെ കളറുകളും ബ്രഷുകളും ഉപയോഗിച്ചായിരുന്നു ഷിനാസിന്റെ വരയുടെ തുടക്കം. കുട്ടിക്കാലം തൊട്ടേ ഷിനാസ് ചിത്രകലയില്‍ തല്‍പരനാണെന്ന് സിദ്ദീഖ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."