HOME
DETAILS
MAL
കൊവിഡ് 19: സഊദിയിൽ 119 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരണം, വൈറസ് ബാധിച്ചവർ 511 ആയി ഉയർന്നു
backup
March 22 2020 | 12:03 PM
റിയാദ്: സഊദിയിൽ പുതുതായി 119 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 511 ആയി ഉയര്‍ന്നു. സഊദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ഒരാൾ കൂടി വൈറസ് ബാധിതയിൽ നിന്നും പൂർണ്ണ മോചനം നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് രേഗം ഭേദമായവരുടെ എണ്ണം പതിനേഴായി ഉയർന്നു.
മക്കയിൽ 72, റിയാദിൽ 34, കിഴക്കൻ പ്രവിശ്യയിലെ ദമാം, ഖത്വീഫ് എന്നിവിടങ്ങളിൽ നാല് വീതവും, അൽഹസ്സ, ഖോബാർ, ദഹ്റാൻ, ഖസീം എന്നിവിടങ്ങളിൽ ഓരോ പുതിയ കേസുകളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."