HOME
DETAILS

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

  
November 14 2024 | 17:11 PM

Shocking injustice to those who have suffered unimaginable loss central government playing politics Priyanka Gandhi against not declaring the landslide as a national disaster

ന്യൂഡല്‍ഹി: വയനാടിനെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെ ശക്തമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസഹായം നിഷേധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.രാഷ്ട്രീയ കാരണങ്ങളാല്‍ ഇരകളെ ഒറ്റപ്പെടുത്തുന്നത് അസ്വീകാര്യമാണെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.

നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ് പ്രധാനമന്ത്രിക്കയച്ച കത്തിനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നല്‍കിയത്.

''ഇത് വെറും അശ്രദ്ധയല്ല. സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതിയാണിത്. വയനാട്ടിലെ ജനങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നു. ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചതാണ്. അവിടത്തെ പ്രത്യാഘാതങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞതുമാണ്. എന്നിട്ടും മോദിയുടെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയും നിര്‍ണായകമായ സഹായങ്ങള്‍ തടയുകയും ചെയ്യുന്നു. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ വലിയ ദുരിതമനുഭവിക്കുന്ന സമയത്തും അതുതന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. മുന്‍കാലങ്ങളില്‍ ഇത്രയും വലിയ ദുരന്തങ്ങള്‍ ഇങ്ങനെ രാഷ്ട്രീയവല്‍കരിക്കപ്പെട്ടിട്ടില്ല.'' പ്രിയങ്ക എക്‌സില്‍ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ്പാടി കുഞ്ഞുങ്ങള്‍; പുതു പുലരിയുടെ ആഹ്ലാദമുനമ്പില്‍ ഗസ്സ

International
  •  2 days ago
No Image

കുവൈത്ത്; 2025ലെ ആദ്യ ഘട്ട വധശിക്ഷയില്‍ എട്ട് പേരെ വധിക്കും

Kuwait
  •  2 days ago
No Image

'ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി' മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ പ്രതികരണം 

International
  •  2 days ago
No Image

2030ല്‍ രണ്ടു റമദാന്‍; എങ്ങനെയാണന്നല്ലേ?

International
  •  2 days ago
No Image

മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

International
  •  2 days ago
No Image

തടസ്സവാദവുമായി വീണ്ടും നെതന്യാഹു; മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം കൈമാറാതെ വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്ന്, ആക്രമണവും തുടരുന്നു

International
  •  2 days ago
No Image

ഗോമൂത്രത്തിന് ഔഷധഗുണമേറെ, ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കുമെന്ന് ഐ.ഐ.ടി ഡയറക്ടർ   

National
  •  2 days ago
No Image

ഏഴു പള്ളികളെ അല്‍ നഖ്‌വ എന്നു പുനര്‍നാമകരണം ചെയ്ത് യുഎഇ, എന്തുകൊണ്ടാണെന്നല്ലേ?

uae
  •  2 days ago
No Image

ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അടച്ചുപൂട്ടി ദുബൈ പൊലിസ്

uae
  •  2 days ago
No Image

ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു 

Kerala
  •  2 days ago