HOME
DETAILS

മുഖ്യമന്ത്രീ, നിങ്ങള്‍ വെറുമൊരു സി.പി.എമ്മുകാരനാവരുത്; വി.ടി ബല്‍റാം

  
backup
June 19 2016 | 07:06 AM

balrams-fb-post

കോഴിക്കോട്: കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ ദലിത് യുവതികള്‍ ജയിലിലടക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തതില്‍ വ്യാപക വിമര്‍ശനം. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ശക്തമായ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. ഇതേ വിഷയത്തില്‍ പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എയും രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതിഷേധം. പോസ്റ്റ് ഇങ്ങനെ...

മുഖ്യമന്ത്രീ...
നിങ്ങള്‍ പഠിച്ചുകഴിഞ്ഞോ?
ഇനിയെങ്കിലും ആ വാതുറക്കുമോ?
നിങ്ങള്‍ തുറുങ്കിലടച്ച ഒന്നരവയസ്സുകാരിയുടെ കരച്ചില്‍ നിലച്ചിട്ടില്ല;
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ നിങ്ങളുടെ പാര്‍ട്ടിയുടെ വനിതാനേതാവ് ചാനല്‍ചര്‍ച്ചയിലൂടെ ഹീനമായി അധിക്ഷേപിച്ചതില്‍ മനംനൊന്ത് ഒരു യുവതി സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചിരിക്കുന്നു;
നിങ്ങളുടെ പാര്‍ട്ടിക്കാര്‍ പൊതുഇടങ്ങളിലും സൈബറിടങ്ങളിലും ആ ദലിത് സഹോദരിമാരെ അധിക്ഷേപങ്ങള്‍ കൊണ്ട് കീറിമുറിക്കുന്നു;
മുഖ്യമന്ത്രീ...
നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ ഇത് വല്ലതും?
നിങ്ങളാണ്,
നിങ്ങളുടെ കീഴിലെ പോലീസാണ്,
നിങ്ങളുടെ സ്വന്തം അനുയായികളാണ്
ഒരു പാവപ്പെട്ട കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ നോക്കുന്നത്.
മുഖ്യമന്ത്രീ...
നിങ്ങള്‍ വെറുമൊരു സിപിഎമ്മുകാരനാവരുത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago