നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്കി
നിലമ്പൂര്‍: സ്കൂളിന് ചേര്‍ന്നുള്ള വയല്‍ മണ്ണിട്ട് നികത്തുന്നതിനെത്തിരേ പരാതിയുമായി വിദ്യാര്‍ഥികള്‍ വില്ലേജ് ഓഫിസിലെത്തി. നിലമ്പൂര്‍ ഗവ. മാനവേദന് സ്കൂളിലെ കൃഷി ഐച്ഛിക വിഷയമായി എടുത്ത ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളാണ് അധ്യാപകര്‍ക്കൊപ്പം പരാതിയുമായി നിലമ്പൂര്‍ വില്ലേജ് ഓഫിസിലെത്തിയത്.
മാനവേദന് സ്കൂളിന് രണ്ടേക്കറോളം കൃഷിഭൂമിയുണ്ട്. ഈ കൃഷിയിടം ഒരു ലാബായാണ് കുട്ടികള്‍ ഉപയോഗിച്ചുവരുന്നത്. ഇതിനോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയാണ് മണ്ണിട്ട് നികത്തുന്നത്. ഭൂമിയുടെ ബി.ടി.ആറില്‍ വന്ന സാങ്കേതിക പിഴവ് മുതലെടുത്താണ് ഭൂവുടമ പാടം മണ്ണിട്ട് നികത്തുന്നതെന്നും ഇതു തങ്ങളുടെ കൃഷിഭൂമിയെ കാര്യമായി ബാധിക്കുമെന്നും ഇവിടെ കൃഷിചെയ്യാന്‍ പറ്റാത്ത സാഹച്ചര്യമുണ്ടാകുമെന്നും കുട്ടികള്‍ വില്ലേജ് ഓഫിസര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
നികത്തിയ ഭൂമി പൂര്‍വ്വാവസ്ഥയില്‍ ആക്കാനുള്ള നടപടി വേണമെന്നും വിദ്യാര്‍ഥികകള്‍ ആവശ്യപ്പെട്ടു. പരാതിയുടെ കോപ്പി കൃഷി വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, കൃഷി ഡയറക്ടര്‍ എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."