HOME
DETAILS

തൊഴിലാളികളെ കുത്തിനിറച്ച് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന രണ്ട് ലോറികള്‍ പിടികൂടി

  
backup
March 26, 2020 | 4:43 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d
 
 
 
പയ്യോളി: തൊഴിലാളികളെ കുത്തിനിറച്ച് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന രണ്ട് ലോറികള്‍ പയ്യോളി പൊലിസ് പിടികൂടി.തലശ്ശേരിയില്‍നിന്ന് സേലത്തേക്ക് പുറപ്പെട്ട ലോറികളാണ് പിടികൂടിയത്. രണ്ട് ലോറികളിലായി എഴുപതോളം പേരാണ് ഉണ്ടായിരുന്നത്.
   കൊവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് തൊഴിലാളികളെ കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പയ്യോളി സി.ഐ എം.ആര്‍.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  
   തലശ്ശേരി ഭാഗത്ത് പല തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന തമിഴ്‌നാട്ടുകാരായ സംഘം ഇപ്പോഴത്തെ സാഹചര്യത്തില്‍ നാട്ടിലേക്കെത്താനായി തിരിച്ചു പോവുകയായിരുന്ന ലോറികളില്‍ കയറിപ്പറ്റി എന്നാണ് വിവരം. 
    ഇത്ര ഗുരുതരമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇവരെ ഈ രീതിയില്‍ തമിഴ്‌നാട്ടിലേക്ക് അയക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കാമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചതിന്റെ  അടിസ്ഥാനത്തില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളിലായി ഇവരെ തലശേരിയിലേക്ക് തിരിച്ച് കൊണ്ടുപോയി.
   ഇവര്‍ക്ക് വേണ്ട വൈദ്യപരിശോധനയും ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും പയ്യോളി നഗരസഭ  ഏര്‍പ്പാട് ചെയ്തിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജപ്പാൻ വീണു പക്ഷേ, 'ജാപ്പനീസ് ശാപം' ഉണർന്നു; ഹാലണ്ടിന്റെ നോർവേ ലോകകപ്പ് നേടുമെന്ന് ഫാൻസ്! വിചിത്രമായ ആ ഫുട്ബോൾ സിദ്ധാന്തം ഇങ്ങനെ

Football
  •  a day ago
No Image

അജിത് കുമാറിനെ സംരക്ഷിക്കുന്നില്ല; റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി: കെ.സി. വേണുഗോപാല്‍

latest
  •  a day ago
No Image

ഇതുവരെ ആരും തൊടാത്ത റെക്കോർഡ്; ചരിത്ര നേട്ടത്തിൽ ലോകത്തിലെ ആദ്യ താരമായി മെറീനോ

Football
  •  a day ago
No Image

വയോധികയെ കൊന്ന് കുഴിച്ചുമൂടിയ കേസ്; രണ്ട് പ്രതികള്‍ പിടിയില്‍

Kerala
  •  a day ago
No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം: നാളെ ഒരു ജില്ലയിലും മുന്നറിയിപ്പില്ല

Kerala
  •  a day ago
No Image

സഊദിയില്‍ മലയാളി പ്രവാസി ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  a day ago
No Image

നവകേരള യാത്ര മര്‍ദനക്കേസ്; എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ സസ്‌പെന്‍ഷന്‍ നടപടി ഉടന്‍

Kerala
  •  a day ago
No Image

പൊലിസുക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി സ്‌ഫോടന വസ്തു എറിഞ്ഞ് അക്രമി സംഘം; കൂടുതല്‍ പൊലിസെത്തി കീഴടക്കി

Kerala
  •  a day ago
No Image

മട്ടന്‍ അല്ല ചിക്കന്‍; വിവാഹവേദിയില്‍ കൂട്ടത്തല്ല്, 12 പേര്‍ക്ക് പരുക്ക്

National
  •  a day ago
No Image

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചു

National
  •  a day ago