എല്‍.ഡി.എഫ് വടക്കന്‍ മേഖലാ ജാഥ 27 മുതല്‍ ഒന്നുവരെ ജില്ലയില്‍
പാലക്കാട്: എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ ജാഥ 27 മതല്‍ മാര്‍ച്ച് ഒന്നുവരെ ജില്ലയില്‍ പര്യടനം നടത്തും. നരേന്ദ്രമോദിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന കേരള സംരക്ഷണ യാത്ര 27ന് രാവിലെ ഒന്‍പതിന് ജില്ലാ അതിര്‍ത്തിയായ പുലാമന്തോളില്‍ ജില്ലാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും.
തുടര്‍ന്ന് 11ന് തൃത്താല, വൈകിട്ട് മൂന്നിന് പട്ടാമ്പി, നാലിന് ചെര്‍പ്പുളശ്ശേരി, അഞ്ചിന് മണ്ണാര്‍ക്കാട് എന്നീ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തും. 28ന് രാവിലെ 11ന് ഒറ്റപ്പാലം, വൈകിട്ട് മൂന്നിന് കോങ്ങാട്, നാലിന് പുതുശ്ശേരി, അഞ്ചിന് ചിറ്റൂര്‍ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും. മാര്‍ച്ച് ഒന്നിന് രാവിലെ 11ന് നെന്മാറ, വൈകിട്ട് മൂന്നിന് വടക്കഞ്ചേരി, നാലിന് ആലത്തൂര്‍, അഞ്ചിന് പാലക്കാട്ടും സ്വീകരണങ്ങള്‍ നല്‍കുന്നതിന് ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി. ചാമുണ്ണി, കെ.പി സുരേഷ് രാജ്, സുബ്രഹ്മണ്യന്‍, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, ബാബുതോമസ്, എ. ശിവപ്രകാശന്‍, നൈസ് മാത്യു, അഷറഫ് അലി, ജോയ് കാക്കനാടന്‍, മോന്‍സി തോമസ്, ഭാസ്‌കരന്‍, ആര്‍. ശിവദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ യോഗം അഭ്യര്‍ഥിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന അവഗണനയിലും വഞ്ചനയിലും യോഗം പ്രതിഷേധിക്കുകയും കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കാനുള്ള തുടര്‍ പ്രക്ഷോഭപരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."