'സി.പി.എമ്മും കോണ്‍ഗ്രസും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തണം'
കോഴിക്കോട്: സി.പി.എമ്മും കോണ്‍ഗ്രസും ചെങ്ങന്നൂരില്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ബി.ജെ.പിക്കെതിരായി ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ലയിച്ച് പുതിയ കക്ഷി രൂപീകരിക്കുന്നതാണ് ഉചിതം.
വാട്സ്ആപ്പ് ഹര്‍ത്താല്‍ അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മെയ് അഞ്ചിന് മലപ്പുറം ആലത്തിയൂരില്നിന്ന് താനൂരിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തും. മാര്‍ച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് ഏഴ്, എട്ട് തിയതികളില്‍ അട്ടപ്പാടിയില്‍നിന്ന് വരാപ്പുഴയിലേക്കും മാര്‍ച്ച് നടത്തും. ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുക. സി.പി.എം അക്രമത്തില്‍ ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ട കോടഞ്ചേരി സ്വദേശി ജോത്സനക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് മൂന്നിന് താമരശ്ശേരിയില്‍നിന്ന് കോഴിക്കോട്ടേക്ക് ലോങ് മാര്‍ച്ചും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."