കൊവിഡ്-19: മുന്‍ ആഫ്രിക്കന്‍ ഫുട്ബോളര് മുഹമ്മദ് ഫറാഹ് അന്തരിച്ചു
ലണ്ടന്‍ : കൊറോണ വൈറസ് മൂലം സോമാലിയന്‍ ഇതിഹാസ ഫുട്ബോളര് മുഹമ്മദ് ഫറാഹ് അന്തരിച്ചു.ആഫ്രിക്കന്‍ ഫുട്ബോള്‍ കൂട്ടായ്മ (കാഫ്) യും സോമാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്(എസ്.എഫ്.എഫ്)നുമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
59 കാരനായ ഫറാഹിന്റെ അന്ത്യം നോര്‍ത്ത് ലണ്ടന്‍ ഹോസ്പിറ്റലിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.മരിക്കുന്നത് വരെ ഇദ്ദേഹം സോമാലിയന്‍ കായിക വകുപ്പ് ഉപദേശകനായിരുന്നു.
1961 ഫെബ്രുവരി 15ന് തലസ്ഥാന നഗരിയായ മോകിദിശുവിന് 342 കി.മി കിഴക്കുള്ള ബേലേഡവെയിനിലാണ് ഫറാഹ് ജനിച്ചത്. ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത് 1976-ലാണ് ,ആദ്യമായി നാഷണല്‍ സ്കൂള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തായിരുന്നു തുടക്കം.
പ്രാദേശിക ടൂര്‍ണമെന്റ് അദ്ദേഹത്തിന് തന്റെ കഴിവുകള്‍ കാണിക്കാന്‍ ഉള്ള വേദി ആവുകയായിരുന്നു,അവിടെ നിന്നാണ് ബാട്രൂല്ക്ക ഫൂട്ബോള്‍ ക്ലബില്‍ എത്തുന്നത്, 1980 വരെ അദ്ദേഹം ഇതേ ക്ലബില്‍ തുടര്‍ന്നു. ഫറാഹ് ആണ് ആദ്യ ആഫ്രിക്കന്‍ ഫുട്ബോളര് അവാര്‍ഡ് നേടുന്ന താരം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."