സിവില്‍ സര്‍വിസ്; വയനാടിന് അഭിമാനമായി ദേവകി നിരഞ്ജന
കല്‍പ്പറ്റ: 2015ല്‍ തുടങ്ങിയ സിവില്‍ സര്‍വിസ് പരിശ്രമത്തിന് പനമരം സ്വദേശിനി ദേവകി നിരഞ്ജനക്ക് ഒടുവില്‍ വെന്നിക്കൊടി. പരിശ്രമത്തിന് ലഭിച്ച നേട്ടത്തിലൂടെ വയനാടിനും അഭിമാനമായിരിക്കുകയാണ് പനമരം സ്വദേശി എന്‍. സുരാജിന്റെയും പനമരത്തെ ബയോ ഹോം ഹോമിയോ ക്ലിനിക് നടത്തുന്ന ഡോ. സുലോചനയുടെയും ഏക മകളായ ദേവകി നിരഞ്ജന. നാലാം ശ്രമത്തിലാണ് മൈസൂരു സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദധാരിണിയായ ദേവിക ലക്ഷ്യം എത്തിപ്പിടിച്ചത്.
പത്താം ക്ലാസ് വരെ മാനന്തവാടി ഹില്‍ ബ്ലൂംസ് സ്കൂളിലും പ്ലസ് ടു തൃശൂര്‍ ചിന്മയ മിഷന് സ്കൂളിലും പഠിച്ച ദേവിക, മൈസൂരില്‍ ജെ.എസ്.എസ് കോളജില്‍ നിന്നാണ് ബിരുദം നേടിയത്. 2015ല്‍ പ്രിലിമിനറി എഴുതിയെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്ന് വീട്ടിലിരുന്ന് പഠിച്ച് 2016ല്‍ വീണ്ടും പ്രിലിമിനറി പരീക്ഷ എഴുതുകയും ഇതില്‍ വിജയിക്കുകയും ചെയ്തു. എങ്കിലും മെയിന്‍ പരീക്ഷ എന്ന കടമ്പ കടക്കാന്‍ കഴിഞ്ഞില്ല. പിന്നീട് തിരുവനന്തപുരത്തെ സിവില്‍ സര്‍വിസ് അക്കാദമിയില്‍ ചേര്‍ന്നു. 2017 ജൂണില്‍ പ്രിലിമിനറി പരീക്ഷയും ഒക്ടോബറില്‍ മെയിന്‍ പരീക്ഷയും പാസായ ശേഷം മാര്‍ച്ചിലായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കൂടിക്കാഴ്ച. വിജയമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ദേവകിയെ അഭിനന്ദനമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."