HOME
DETAILS

നെയ്യാര്‍ ഡാം ലയണ്‍ സഫാരി പാര്‍ക്കിലെ പെണ്‍ സിംഹം ചത്തു

  
backup
February 09 2019 | 07:02 AM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%be%e0%b4%82-%e0%b4%b2%e0%b4%af%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ab%e0%b4%be%e0%b4%b0

കാട്ടാക്കട: നെയ്യാര്‍ ഡാം ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ച രണ്ടു പെണ്‍ സിംഹങ്ങളില്‍ ഒരെണ്ണം ചത്തു. 19 വയസുള്ള സിന്ധു എന്ന പെണ്‍ സിംഹമാണ് ഇന്നലെ ഉച്ചയോടെ ചത്തതെന്ന് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേഷ്‌കുമാര്‍ പറഞ്ഞു.
ഇനി ലയണ്‍ സഫാരി പാര്‍ക്കില്‍ അവശേഷിക്കുന്നത് ബിന്ദു എന്ന പെണ്‍ സിംഹമാണ്. 35 വര്‍ഷം മുന്‍പാണ് ഡാമില്‍ ലയണ്‍ സഫാരി പാര്‍ക്ക് ആരംഭിച്ചത്. പതിനെട്ടോളം സിംഹങ്ങള്‍ ഉണ്ടായിരുന്ന ഇവിടെ രണ്ടു വര്‍ഷം മുന്‍പ് അവസാനമായി ഉണ്ടായിരുന്ന ആണ്‍ സിംഹവും ചത്തിരുന്നു. അവശേഷിച്ച ഇരട്ട സിംഹങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ വാര്‍ധക്യ അവശതയില്‍ ചത്തത്. കഴിഞ്ഞ കുറേ കാലങ്ങളായി സഫാരി പാര്‍ക്കില്‍ സിംഹങ്ങളെ കാണാന്‍ എത്തുന്നവര്‍ക്ക് അപൂര്‍വമായി മാത്രമേ സിംഹത്തിനെ കാണാന്‍ കഴിയുമായിരുന്നുള്ളൂ.
ഗുജറാത്തില്‍നിന്നു കൂടുതല്‍ സിംഹങ്ങളെ ഇവിടെ എത്തിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു. എങ്കിലും ഇതുവരെയും നടപടിയില്ലാത്ത അവസ്ഥയാണ്. ഇതോടെ നെയ്യാര്‍ ഡാം ലയണ്‍ സഫാരി പാര്‍ക്ക് വൈകാതെ അടച്ചുപൂട്ടാനുള്ള സാധ്യതയിലേക്ക് നീങ്ങുകയാണ്. സിംഹ സഫാരിയില്‍ ബിന്ദുവിനെ കൂടാതെ ചികിത്സയ്ക്കായി എത്തിച്ച കടുവയും ഇപ്പോള്‍ ഉണ്ട്. വന്യ മൃഗങ്ങളുടെ പുനരധിവാസ കേന്ദ്രമാക്കാനുള്ള നീക്കവും നടക്കുന്നതായി സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Kerala
  •  3 minutes ago
No Image

പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ

Kuwait
  •  33 minutes ago
No Image

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ

Kerala
  •  an hour ago
No Image

വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ

latest
  •  an hour ago
No Image

'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്‌യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ

Kerala
  •  an hour ago
No Image

സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം

uae
  •  an hour ago
No Image

'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 17 മരണം, 66 പേർക്ക് രോഗം ബാധിച്ചു 

Kerala
  •  an hour ago
No Image

റഷ്യയില്‍ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

International
  •  2 hours ago
No Image

ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

uae
  •  2 hours ago