ഡി.ആര്.എസ് വിവാദം: പരാതി പിന്‍വലിക്കാന്‍ ബി.സി.സി.ഐ തീരുമാനം
മുംബൈ: വിവാദമായ ഡി.ആര്.എസ് വിഷയത്തില്‍ ആസ്ത്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്തിനെതിരേയും പീറ്റര്‍ ഹാന്ഡ്സ്കോംപിനെതിരേയും നടപടികള്‍ ആവശ്യപ്പെട്ടു നല്കിയ പരാതി പിന്‍വലിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. ക്രിക്കറ്റ് ആസ്ത്രേലിയ ചീഫ് എക്സിക്യൂട്ടിവ് ജയിംസ് സതര്‍ലാന്‍ഡും ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്റിയും തമ്മില്‍ മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രശ്നം രമ്യമായി തീര്‍ക്കാന്‍ തീരുമാനിച്ചത്. മൂന്നാം ടെസ്റ്റ് നടക്കുന്ന റാഞ്ചിയില്‍ വച്ച് ഇരു ക്യാപ്റ്റന്മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ടാണു വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതെന്നു ഇരു വിഭാഗവും വ്യക്തമാക്കി.
രണ്ടാം ടെസ്റ്റിനിടെ പുറത്തായിട്ടും ഡി.ആര്.എസ് വേണമോയെന്നു ഡ്രസിങ് റൂമിലേക്ക് നോക്കി ചോദിച്ച സ്മിത്തിന്റെ നടപടിയാണു വിവാദമായത്. സ്മിത്തിനെതിരേയും ഇതിനായി പ്രേരിപ്പിച്ച ഹാന്ഡ്സ്കോംപിനെതിരേയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണു ബി.സി.സി.ഐ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."