HOME
DETAILS

മാനേജര്‍ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
February 09, 2019 | 7:29 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b0%e0%b4%be%e0%b4%95

ആലപ്പുഴ: പിഞ്ച്കുഞ്ഞ് ഉള്‍പ്പെട്ട കുടുംബത്തെ വീട്ടില്‍ നിന്ന് പുറത്താക്കി വീട് ജപ്തി ചെയ്ത ബാങ്കിനെതിരേ മനുഷ്യാവകാശ കമ്മിഷന്‍ നടപടിയെടുക്കുന്നു. ആലപ്പുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരേയാണ് നടപടി.
ഫെബ്രുവരി 12ന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ ബാങ്ക് മാനേജര്‍ നേരിട്ട് ഹാജരാകാനാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജപ്തിയുടെ ഭാഗമായി കുടിയിറക്കപ്പെട്ട കുടുംബത്തെ പുനരധിവസിപ്പിക്കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. ജില്ലാ സാമൂഹ്യനീതി ഓഫിസറും വിഷയത്തില്‍ ഇടപെടണം.
ജില്ലാ കലക്ടറും സാമൂഹികനീതി ഓഫിസറും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സിറ്റിങില്‍ സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
പാവപ്പെട്ട മത്സ്യതൊഴിലാളിയോടുള്ള ബാങ്കിന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും ഉത്തരവില്‍ പറഞ്ഞു. മത്സ്യതൊഴിലാളിയും മാരാരിക്കുളം സ്വദേശിയുമായ സെറാഫിനെയും കുടുംബത്തെയുമാണ് ബാങ്ക് കുടിയിറക്കിയത്.
അദ്ദേഹം രണ്ട് ലക്ഷം രൂപയുടെ വായ്പ 2015 ല്‍ അര്‍ബന്‍ ബാങ്കില്‍ നിന്ന് എടുത്തിരുന്നു. മകളുടെ വിവാഹാവശ്യത്തിന് വേണ്ടിയായിരുന്നു ഇത്. 90000 രൂപ തിരിച്ചടച്ചിരുന്നു. തുടര്‍ന്ന് ബാങ്ക് വീടും സ്ഥലവും ജപ്തിചെയ്തു.
മകളുടെ കുഞ്ഞ് അടക്കമുള്ളവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടായിരുന്നു ജപ്തി നടപടി.
ഇപ്പോള്‍ വീടിന് സമീപമുള്ള ഒരു കടവരാന്തയിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  12 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  12 days ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

വിവാദച്ചുഴിയിൽ ഫിഫ ലോകകപ്പ്; അർജന്റീനയ്ക്ക് വേണ്ടി ഒത്തുകളിയെന്ന് ഈജിപ്ത്; ട്രംപിനെതിരെ യുവേഫ

Football
  •  12 days ago
No Image

വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

Kerala
  •  12 days ago
No Image

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; പി.വി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി

Kerala
  •  12 days ago
No Image

ഇനി നെറ്റ്‌വര്‍ക്ക് ഒരു പ്രശ്‌നമേയല്ല; ഇതാ വന്നെത്തി ബി.എസ്.എന്‍.എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍

Tech
  •  12 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 days ago
No Image

അർജന്റീന ദുർബലമായ ടീമെന്ന് സ്വിറ്റ്‌സർലൻഡ് പരിശീലകൻ മുരത് യാക്കിൻ; ക്വാർട്ടറിന് മുൻപ് പോര് മുറുകുന്നു

Football
  •  12 days ago
No Image

അർജന്റീന-ഈജിപ്ത് പോരാട്ടത്തിന് പിന്നാലെ വിവാദങ്ങൾ ഒടുങ്ങുന്നില്ല; സ്കലോണിയോട് ആക്രോശിച്ച് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ

Football
  •  12 days ago