യൂത്ത് കോണ്‍ഗ്രസ് അടുപ്പുകൂട്ടല്‍ സമരം നടത്തി
ആലുവ: പാചകവാതകത്തിന്റേയും അരിയുള്പ്പടെയുളള നിത്യ ഉപയോഗ സാധനങ്ങളുടെയും വില വര്‍ദ്ധനയില്‍ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് യൂത്ത് കോണ്‍ഗ്രസ് ചൂര്‍ണ്ണിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പുകൂട്ടല്‍ സമരം നടത്തി.
ചൂര്‍ണ്ണിക്കര പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം കെ.പി.സി.സി സെക്രട്ടറി ബി.എ .അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ലിനേഷ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, കെ.കെ ജമാല്‍, മുഹമ്മദ് ഷെഫീക്ക്, സബീര്‍ മുട്ടം, നിര്‍മ്മല്‍ കുമാര്‍, രാജേഷ് പുത്തനങ്ങാടി, ഷെമീര്‍ മീന്ത്രക്കല്‍, മനു മൈക്കിള്‍, നസീര്‍ ചൂര്‍ണ്ണിക്കര, സി.പി നാസര്‍, എം.എസ് സനു, ടി.എഫ് തോമസ്, ബിനോയ് ജോസഫ്, കെ.എം അലി, ഷഹനാസ് പി.എ, ഷെമീര്‍ പി.കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസ്സി സാജു, സതീ ഗോപീ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."