പാചക വാതക വില വര്‍ധനവിനെതിരേ തലയില്‍ അടുപ്പ്കൂട്ടി പ്രതിഷേധം
മട്ടാഞ്ചേരി: സാധാരണക്കാരെ വലക്കുന്ന രീതിയില്‍ നിരന്തരം പാചക വാതകത്തിന് വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ വ്യത്യസ്തമായ പ്രതിഷേധവുമായി മട്ടാഞ്ചേരി നിവാസികള്‍. രാഷ്ട്രീയ പാര്‍ട്ടികളുടേയോ സംഘടനകളുടേയോ പിന്‍ബലമില്ലാതെ നാട്ടുകാര്‍ നടത്തിയ സമര മുഖം വ്യത്യസ്തത കൊണ്ടാണ് ശ്രദ്ധേയമായത്.
പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷരീഫ് അലിസറിന്റെ നേതൃത്വത്തിലാണ് മട്ടാഞ്ചേരി നിവാസികള്‍ പുതുമയാര്‍ന്ന പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു കൂട്ടം ആളുകളുടെ തലയില്‍ അടുപ്പ് കൂട്ടി ചായ തിളപ്പിച്ച് കൊണ്ടായിരുന്നു സമരം. പല രീതിയിലുള്ള സമരങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു സമരം കാണികള്‍ക്കും കൗതുകമായി മാറി. തലയില്‍ കൂട്ടിയ അടുപ്പില്‍ തീ ആളിക്കത്തുമ്പോള്‍ അത് നെഞ്ചിടിപ്പോടെയാണ് എല്ലാവരും വീക്ഷിച്ചത്. പതിനഞ്ച് മിനിറ്റുനുള്ളില്‍ ചായ തിളച്ചു.
സാധാരണക്കാര്‍ വില വര്‍ധനവില്‍ അനുഭവിക്കുന്ന ദുരിതം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഇത്തരത്തില്‍ വ്യത്യസ്തമായ പ്രതിഷേധ മാര്‍ഗം അവലംഭിച്ചതെന്ന് ഷരീഫ് അലിസര്‍ പറഞ്ഞു.
പ്രതിഷേധം മാധ്യമ പ്രവര്‍ത്തകന്‍ കെ.ബി സലാം ഉദ്ഘാടനം ചെയ്തു. എം.എം.സലീം, ഷരീഫ് അലിസര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."