സി.പി.എം സ്വന്തം രക്തസാക്ഷികളെ സൃഷ്ടിക്കുന്നു: ബിന്ദുകൃഷ്ണ
കൊല്ലം: രാഷ്ട്രീയ പ്രതിയോഗികളെ അക്രമിച്ച് കൊലപ്പെടുത്തുന്നതിനോടൊപ്പം, ഒപ്പം നില്‍ക്കുന്നവരെ കൂടി വേട്ടയാടുന്ന സമീപനമാണ് കാലാകാലങ്ങളായി കേരളത്തില്‍ സി.പി.എം നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ സി.പി.എം നേതാവായിരുന്ന രവീന്ദ്രന്പിള്ളയുടെ വധശ്രമത്തിന് പിന്നിലെ യഥാര്‍ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമായി നടത്തണമെന്നും, ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വത്തിനുള്ള പങ്ക് അന്വേഷിക്കണമെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പൊലിസ് ഉദ്യോഗസ്ഥന്മാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും പിക്കറ്റിങും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
റെസ്റ്റ് ഹൗസിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ക്രൈംബ്രാഞ്ച് ഓഫിസിന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടയുകയും പ്രവര്‍ത്തകരുമായി ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിന്‍ ചന്ദ്രന് അധ്യക്ഷനായി.കെ.സി രാജന്, രാജ്മോഹന്‍ ഉണ്ണിത്താന്, എ. ഷാനവാസ്ഖാന്, ജി. പ്രതാപവര്‍മ്മ തമ്പാന്, സൂരജ് രവി, കെ. കൃഷ്ണന്‍കുട്ടി നായര്‍, ശോഭ സുധീഷ്, നെടുങ്ങോലം രഘു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."