ഏകാധിപതികള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല: വി.ടി ബല്‍റാം എം.എല്‍.എ
കിളികൊല്ലൂര്‍: ഏകാധിപതികള്‍ ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍ക്കൊളളാന്‍ കഴിയില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ പ്രസ്താവിച്ചു. ചക്രവര്‍ത്തികള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. അത്തരക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ജനകീയ വിചാരണകള്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ നിരന്തരം സംഭവിക്കുമെന്നും വി.ടി ബല്‍റാം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഇടതുഭരണവും കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഭരണവും ഇരട്ടപെറ്റ മക്കളെ പോലെയാണെന്ന് ബല്‍റാം പറഞ്ഞു. സദാചാരഗുണ്ടായിസത്തിന്റെ വക്താക്കളായി സംഘിയും സഖാവും മാറുകയാണ്. ഇവരുടെ മനോഭാവത്തിലെ സാമ്യതയാണ് ഇതെന്നും ബല്‍റാം പറഞ്ഞു. കിളികൊല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ വേദി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആര്‍. ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ഡി.സി.സി.വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ആദിക്കാട് മധു, അഡ്വ. എം.ജി ജയകൃഷ്ണന്‍, പ്രതീഷ് കുമാര്‍, ഷെഫീഖ് കിളികൊല്ലൂര്‍, അനീഷ് പടപ്പക്കര, പെരിനാട് ഷാജഹാന്‍, കോതേത്ത് ഭാസുരന്‍, ദിനേഷ് കുമാര്‍, അനില്‍കുമാര്‍, ഷെഫീഖ് ചെന്താപ്പൂര്, റാഫി കൊല്ലം, വിനീത് അയത്തില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."