മണ്ണ് പരിശോധന നടത്താന്‍ സാമ്പിളുകള്‍ ശേഖരിക്കുന്നു
കൊപ്പം: വിളയൂര്‍ പഞ്ചായത്തിലെ വിവിധ വയലുകളിലെ മണ്ണിന്റെ ഗുണനിലവാരം അറിയുന്നതിന് വേണ്ടി ജി.ഐ.എസ് ( ജിയോഗ്രാഫിക്കല്‍ ഇന്‍ഫൊര്‍മേഷന്‍) സിസ്റ്റം ഉപയോഗിച്ച് മണ്ണു പരിശോധന നടത്തുന്നു. വിവിധ പാടശേഖരങ്ങളില്‍ നിന്ന് മണ്ണു സാമ്പിളുകള്‍ ശേഖരിച്ചു. ജി.ഐ. എസ് സംവിധാനത്തിലൂടെ സ്ഥലം നിര്‍ണയിച്ച് സാമ്പിളുകള്‍ ശേഖരിക്കുകയും, മണ്ണു പരിശോധന നടത്തി വിവരങ്ങള്‍ ഇന്റെര്‍നെറ്റില്‍ അപ്ലോഡു ചെയ്യും. ഇതിന്റെ ഫലം കര്‍ഷകര്‍ക്ക് നല്‍കുന്നതോടൊപ്പം ഇന്റര്‍നെറ്റില്‍ ലഭ്യമാകുകയും ചെയ്യും.
ചിറക്കല്‍, കാമ്പുറത്താല്, വള്ളിയത്ത് എന്നീ പാടശേഖരങ്ങളില്‍നിന്ന് വിളയൂര്‍ കൃഷി ഭവന്റെ നേതൃത്വത്തിലുള്ള ടീമാണ് സാമ്പിളുകള്‍ ശേഖരണം. പാടശേഖര സമിതി ഭാരവാഹികളായ ഷമീര്‍, വേലായുധന്, ഹരിദാസ്, കെ. വിശ്വനാഥന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനാ സാമ്പിളുകള്‍ ശേഖരിച്ചത്. കൃഷി അസിസ്റ്റന്റ് ജീന, ആത്മ ബി.ടി.എം. ഷാജിനി, ഫീല്‍ഡ് അസിസ്റ്റന്റ് രഞ്ജിമ, രമ്യ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."