അഭിനവ് രാജും ടി.എം അഭിഷേകും ജേതാക്കള്‍
കല്‍പ്പറ്റ: ഇന്ത്യന്‍ ചെസ്സ് അക്കാദമി വയനാട് ചാപ്റ്റര്‍ സുല്‍ത്താന്‍ ബത്തേരി ഹോട്ടല്‍ റീജന്‍സിയില്‍ സംസ്ഥാന ഓപണ്‍ ജൂനിയര്‍ ക്യാഷ് പ്രൈസ് ചെസ്സ് സംഘടിപ്പിച്ചു. 10 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഫിഡേ റേറ്റഡ് താരവും വയനാട് കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയുമായ വി.എസ് അഭിനവ്രാജിനാണ് ഒന്നാം സ്ഥാനം.
ആലപ്പുഴയുടെ ശിവനാരായണനാണ് രണ്ടാം സ്ഥാനം. 13 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടിന്റെ സി.ജി തീര്‍ഥയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടിന്റെ തന്നെ വി.എസ് ആനന്ദ്രാജും ഒന്നാമതെത്തി. 16 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ദേശീയ താരം ടി.എം അഭിഷേക് ഒന്നാം സ്ഥാനവും വയനാടിന്റെ ബി ദേവാനന്ദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ഐ.സി.എ പ്രസിഡന്റ് കല്‍പ്പന ബിജു അധ്യക്ഷനായി. വയനാട് ചെസ്സ് അക്കാദമി പ്രസിഡന്റ് ജയ്സണ്‍ കെ ജോസ്, സെക്രട്ടറി വി.ആര് സന്തോഷ്, ട്രഷറര്‍ പി.സി ബിജു, ഗണേഷ് ചോലകംപള്ളി, പി.എസ് വിനീഷ്, ഐ.സി.എ സെക്രട്ടറി ആര് രമേഷ് സംസാരിച്ചു. മീനങ്ങാടി ശ്രീമയ് അസോസിയേറ്റ്സ് മാനേജിങ് ഡയറക്ടര്‍ സുഭാഷ്ചന്ദ്രബോസ് സമ്മാന വിതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."