സി.പി.എം സേവനത്തില്‍ കല്ലംപാറ തോല് കുളത്തിന് പുതുമോടി
വടക്കാഞ്ചേരി: സി.പി.എം സേവനത്തില്‍ കല്ലംപാറ തോല്ക്കുളത്തിനു പുതുമോടി. തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണു കുളം വൃത്തിയാക്കിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കുളം വേനല്‍ക്കാലത്തും ജലസമൃദ്ധമായിരുന്നു. സമീപ പ്രദേശങ്ങളിലെ കൃഷിക്കും നാട്ടുകാര്‍ കുളിക്കുന്നതിനും ഈ കുളത്തെയാണു ആശ്രയിച്ചിരുന്നത്. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പായലും ചണ്ടിയും നിറഞ്ഞു കുളത്തിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലായി.
പരമ്പരാഗതമായി നിലനില്‍ക്കുന്ന ജലസ്രോതസുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണു സി.പി.എം പ്രവര്‍ത്തകര്‍ തോല്ക്കുളം വൃത്തിയാക്കിയത്. പായലും ചണ്ടിയും നീക്കം ചെയ്തു.
കുളത്തിന്റെ ചുറ്റുമുണ്ടായിരുന്ന കുറ്റിക്കാടുകള്‍ വെട്ടിമാറ്റി കുളം വൃത്തിയാക്കി. സി.പി.എം വടക്കാഞ്ചേരി ഏരിയാ കമ്മറ്റി അംഗം ടി.വി സുനില്‍കുമാര്‍, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി പരമേശ്വരന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഏലിയാമ്മ ജോണ്സണ്, പഞ്ചായത്ത് അംഗം വാസസുരേഷ്, തെക്കംകര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ഇ ഷെയ്ക്ക് അബ്ദുള്ള, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഇ.എസ് ഷാജി ഉള്‍പ്പെടെ 60ഓളം പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."