HOME
DETAILS

വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്ക് സാധ്യതയില്ല; സൗരോര്‍ജമാണ് ഏക പരിഹാരം

  
backup
May 09, 2018 | 7:07 PM

not-chance-to-water-electricity-plan-solution-are-solar-plans

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്ക് ഇനി സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അതിരപ്പിള്ളി ഉള്‍പ്പടെ എല്ലാ പദ്ധതികള്‍ക്കെതിരേയും എതിര്‍പ്പുയരുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ സൗരോര്‍ജമാണ് ഏക പരിഹാരമെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ സൗരോര്‍ജം വഴി ആയിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബോര്‍ഡും അനര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിച്ച പുരപ്പുറ സൗരോര്‍ജ്ജ പദ്ധതികളെ കുറിച്ചുള്ള ദ്വിദിന ശില്‍പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1000 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി മൂന്ന് വര്‍ഷത്തിനകം ഉല്‍പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഭൂതലങ്ങളിലും ജലോപരിതലങ്ങളിലും സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സ്ഥല പരിമിതി അനുഭവപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് ഇറിഗേഷന്‍ കനാലുകള്‍, ജലസംഭരണികള്‍, ജലാശയങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ചെലവ് കുറഞ്ഞ രീതിയിലെ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.
അതോടൊപ്പം തരിശായി കിടക്കുന്ന ഭൂതലങ്ങളില്‍ നിന്ന് സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശില്‍പശാലയില്‍ ഗോപാല്‍ കിഷന്‍ ഗുപ്ത മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി സി.എം.ഡി എന്‍.എസ്. പിള്ള, അനര്‍ട്ട് ഡയരക്ടര്‍ ഡോ. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago