HOME
DETAILS

പാൽവില ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനുള്ള നീക്കവുമായി മിൽമ; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് മുൻപ് വില കൂട്ടണം; സർക്കാരിന് വീണ്ടും കത്തയക്കും

  
February 26, 2026 | 12:32 PM

keralas milma proposes rs 4 hike in milk price

തിരുവനന്തപുരം: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനുള്ള നീക്കവുമായി മിൽമ. ഇത് സംബന്ധിച്ച ശുപാർശ കഴിഞ്ഞ മാസം സർക്കാരിന് കൈമാറിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല.

വർധിപ്പിക്കുന്ന തുകയുടെ ഏകദേശം 83.75 ശതമാനം (2.40 രൂപ) നേരിട്ട് ക്ഷീരകർഷകർക്ക് നൽകാനാണ് മിൽമയുടെ തീരുമാനം. നിലവിലെ പ്രതിസന്ധി പരിഗണിച്ച്, ഈ വിലവർധനവിൽ നിന്ന് മിൽമയ്ക്ക് ലഭിക്കേണ്ട ലാഭവിഹിതം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിതരണക്കാർക്കുമായി നൽകും.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാൽവില കൂട്ടുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സർക്കാർ ഭയപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കാം എന്നായിരുന്നു നേരത്തെയുള്ള നിലപാട്.

എന്നാൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നാണ് മിൽമയുടെ ആവശ്യം. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ കാലതാമസത്തിൽ പ്രതിഷേധിച്ച് എറണാകുളം മേഖലയിലെ മിൽമ പ്രതിനിധികൾ കഴിഞ്ഞ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

സർക്കാരുമായി സംഘർഷത്തിന് നിൽക്കാതെ സമവായത്തിലൂടെ വില കൂട്ടാനാണ് മിൽമ ശ്രമിക്കുന്നത്. ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് മിൽമ ഉടൻ തന്നെ സർക്കാരിന് വീണ്ടും കത്തയക്കും. നിലവിൽ 52 രൂപയാണ് ഒരു ലിറ്റർ പാലിന്റെ വില. മിൽമയുടെ ശുപാർശ സർക്കാർ അംഗീകരിച്ചാൽ ഇത് 56 രൂപയായി വർധിക്കും.

Kerala's dairy cooperative Milma has proposed a Rs 4 per liter increase in milk price, pending government approval. The recommendation was submitted to the government last month, but a decision is still awaited. The move aims to offset rising production costs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  6 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  6 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  6 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  6 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  6 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  6 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  6 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  6 days ago