HOME
DETAILS

തട്ടിയത് കുട്ടിച്ചാത്തനായിരിക്കും, ഉടന്‍ അമേരിക്കയിലേക്ക് മാറ്റണം; വീണാ ജോര്‍ജിനെ പരിഹസിച്ച് ഉണ്ണിത്താന്‍ 

  
February 26, 2026 | 10:04 AM


കാസര്‍കോട്: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. മന്ത്രിയുടെ കഴുത്തില്‍ തട്ടിയത് കുട്ടിച്ചാത്തനായിരിക്കുമെന്നും കെ.എസ്.യു കുട്ടികള്‍ തൊട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പരിയാരത്തെ ആശുപത്രിയിലുള്ള ആരോഗ്യ മന്ത്രിയെ ഉടന്‍ അമേരിക്കയിലേക്ക് മാറ്റണം. പരിയാരത്ത് ശസ്ത്രക്രിയ ചെയ്താല്‍ കത്രിക കുടുങ്ങും. അതുകൊണ്ട് അവിടത്തെ ചികിത്സ വിശ്വസിക്കരുത്. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതാണ്. ആരോഗ്യം പ്രധാനപ്പെട്ടതാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 

കണ്ണൂരില്‍ നടന്നത് വധശ്രമമാണെന്ന സി.പി.എം വാദത്തെയും ഉണ്ണിത്താന്‍ തള്ളി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ മന്ത്രിയുടെ പരുക്കിന് പിന്നിലെ യഥാര്‍ത്ഥ 'തിരക്കഥ' പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് വീണാ ജോര്‍ജിന്റെ കഴുത്തിനും കൈക്കും പരുക്കേറ്റത്. കഴുത്ത് അനക്കാനാവുന്നില്ലെന്നും കൈക്കു വേദനയുണ്ടെന്നും അറിയിച്ച മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് വലയം ഭേദിച്ച് സമരക്കാര്‍ മന്ത്രിയെ ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. വന്ദേഭാരത് എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് പോകാനെത്തിയപ്പോഴാണ് മൂന്നാം പ്ലാറ്റ് ഫോമിലെ ടിക്കറ്റ് കൗണ്ടറിനടുത്ത് കെ.എസ്.യു പ്രവര്‍ത്തകള്‍ പ്രതിഷേധിച്ചത്. സ്പീക്കര്‍ എ.എന്‍ ഷംസീറും ഈ സമയത്ത് റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു. സമരക്കാര്‍ ആരോഗ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.

അതേസമയം, പ്ലാറ്റ്ഫോമില്‍ കരിങ്കൊടി കാട്ടുന്നതിന്റെ വിഡിയോ പുറത്തുവന്നെങ്കിലും പ്രതിഷേധക്കാര്‍ മന്ത്രിയെ ആക്രമിക്കുന്നത് ദൃശ്യങ്ങളിലില്ല. പകരം പ്രതിഷേധക്കാര്‍ക്കു നേരെ മന്ത്രി പ്രകോപിതയായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്. മന്ത്രിക്കെതിരേ ജില്ലയില്‍ അരഡസനോളം പ്രതിഷേധങ്ങള്‍ നടന്നിട്ടും റെയില്‍വേ സ്റ്റേഷനില്‍ മതിയായ സുരക്ഷ ഒരുക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടതായും പ്രതിപക്ഷം ആരോപിക്കുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേർഷ്യൻ സിംഹങ്ങൾ: ഇറാനിയൻ സാമ്രാജ്യങ്ങളുടെ ഗർജിക്കുന്ന അടയാളം; പുരാതന നാഗരികത മുതൽ വംശനാശം വരെ

International
  •  10 days ago
No Image

ഹൈഫയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ബഹുനില കെട്ടിടം തകര്‍ന്നു, വന്‍ നാശനഷ്ടം

International
  •  10 days ago
No Image

സൗരയൂഥത്തിന് അപ്പുറം ജീവന്റെ തുടിപ്പ് തേടി ശാസ്ത്രലോകം; ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങളെ കണ്ടെത്തി

International
  •  10 days ago
No Image

സ്ഥാനാർഥികൾക്ക് പ്രായമേറുന്നു; കാരണവർ പിണറായി വിജയൻ

Kerala
  •  10 days ago
No Image

വോട്ടര്‍പട്ടികയില്‍ അപാകത; ഒരേ വീട്ടിലെ അംഗങ്ങള്‍ക്ക് പലയിടത്ത് വോട്ട്, കുഴങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

Kerala
  •  10 days ago
No Image

ഡി.എം.കെയുടെ പ്രകടനപത്രികയാണ് സൂപ്പര്‍താരമെന്ന് സ്റ്റാലിന്‍

National
  •  10 days ago
No Image

ആലപ്പുഴയില്‍ രാഹുല്‍ഗാന്ധിക്ക് സ്ഥാനാര്‍ഥിയുടെ വക 'നെയ്മീന്‍' സര്‍പ്രൈസ്; നാല് കിലോ തൂക്കമുള്ള മുഴുത്ത മീന്‍ സമ്മാനമായി നല്‍കി

Kerala
  •  10 days ago
No Image

അതിര്‍ത്തിയില്‍ ഇനി 'പാമ്പും മുതലയും കാവല്‍'; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

National
  •  10 days ago
No Image

ബംഗാളിലെ വോട്ടര്‍പട്ടികയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; പുറത്തായവരിൽ കാര്‍ഗില്‍ ഹീറോയും

National
  •  10 days ago
No Image

തൊഴില്‍ വാഗ്ദാനം നല്‍കി കബളിപ്പിച്ചു; ഒമാനിലെ ഏജന്റിന്റെ കെണിയില്‍ക്കുടുങ്ങി ഹൈദരാബാദ് സ്വദേശിനി

oman
  •  10 days ago