നിരോധിത ഹോണ്‍ മുഴക്കി വാഹനങ്ങള്‍ പായുന്നു: നിസഹായരായി അധികാരികള്‍
ചാരുംമൂട്: നിശ്ശബ്ദ കൊലയാളിയായ ശബ്ദമലിനീകരണത്തിനെതിരെ ബോധവല്‍ക്കരണാഹ്വാനവുമായി ഒരു സന്ദേശ ദിനം കൂടി കടന്നു പോയി. അന്താരാഷ്ട്ര തലത്തില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 26-ന് ബോധവത്കരണ ദിനമായി ആചരിക്കുകയും വിവിധ സംഘടനകള്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി ഓര്‍മ്മ പുതുക്കുന്നതല്ലാതെ നിശ്ശബ്ദ കൊലയാളിയായി മാറി കൊണ്ടിരിക്കുന്ന ശബ്ദമലിനീകരണത്തിനെതിരെ ഒന്നും ചെയ്യുവാന്‍ സാധിക്കുന്നില്ലെന്ന് ആക്ഷേപം.
അമിതവും സ്ഥിരവുമായ ശബ്ദം ഗര്‍ഭസ്ഥ ശിശു മുതല്‍ വയോധികര്‍ക്കുവരെ കേള്‍വിക്കുറവിനോടെപ്പം ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായിട്ടാണ് ഇതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളില്‍ കാണുന്നത്.
മനുഷ്യര്‍ തമ്മിലുള്ള സാധാരണ സംസാരം 50 ഡെസിബലിനു താഴെയും, റേഡിയോ - മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍ എന്നിവയുടെ ശബ്ദം 70 ഡെസിബലും, ഇടിമിന്നല്‍, വെടിക്കെട്ട് എന്നിവ 100-നും, 120-നും ഇടയിലുമാണെന്നാണ് ശരാശരി കണക്ക്.വാഹനങ്ങളുടെ എണ്ണത്തില്‍ ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നിലാണ് കേരളമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലം-തേനി ദേശീയപാത, കായംകുളം -പുനലൂര്‍ സംസ്ഥാന പാത, ജില്ലാ റോഡുകള്‍, താലൂക്ക് റോഡുകള്‍ വഴി ചീറിപ്പായുന്ന വാഹനങ്ങളില്‍ നിന്നും ഉണ്ടായികൊണ്ടിരിക്കുന്ന ശബ്ദമലിനീകരണങ്ങള്‍ നിയന്ത്രിക്കുവാന്‍ നമ്മുടെ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കഴിയുന്നില്ല.
ഗ്രാമീണ റോഡുകള്‍ വഴി ചീറിപ്പായുന്ന ടിപ്പര്‍ ലോറികളിലും, സ്വകാര്യ ബസ്സുകളിലും ഇപ്പോഴും സര്‍ക്കാര്‍ നിയമം വഴി നിരോധിച്ച ഹോണ്‍ഘടിപ്പ് വാഹനങ്ങള്‍ ഓടിക്കുന്നതായി കാണാം. ആരെങ്കിലും പരാതിയുമായി മോട്ടോര്‍ വകുപ്പിനെ സമീപിച്ചാല്‍ പേരിനു രണ്ടുനാള്‍ പരിശോധന നടത്തുമെന്നലാതെ ഇതിനു തടയിടാന്‍ ആര്‍ക്കും താല്പര്യം കാണുന്നില്ല.
കുടശ്ശനാട് മുണ്ടയ്ക്കല്‍ തെക്കേതില്‍ ഹരികുമാര്‍ എന്ന വ്യക്തി കഴിഞ്ഞ ദിവസം ഈ വിഷയം ചൂണ്ടികാട്ടി ആലപ്പുഴ റിജിയണന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഷിബു.കെ.ഇട്ടിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് മാവേലിക്കര ജോയിന്റ് റിജിയണന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ വാഹനങ്ങള്‍ പരിശോധിച്ചു.ഇവര്‍ പരിശോധിച്ച 41 വാഹനങ്ങളില്‍ 36 വാഹനങ്ങള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തിയതായി കണ്ടെത്തി .
ഇത് ഏതാനം മണിക്കൂര്‍ കൊണ്ട് കണ്ടെത്തിയതാണ്. ഇതു പോലെ പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തുകയാണെങ്കില്‍ ഇപ്പോള്‍ ഓടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ശബ്ദമലിനീകരണ വാഹിനികളായി ഓടുന്നതായി കണ്ടെത്താന്‍ സാധിക്കും. എയര്‍ ഹോണുകള്‍ ഘടിപ്പിച്ച സ്വകാര്യ ബസ്സുകളും, ടിപ്പര്‍ ലോറികളും ജനസാന്ദ്രത ഏറിയ സ്ഥലങ്ങളിലും സ്‌കൂള്‍ പരിസരങ്ങിലും മുഴക്കി പാഞ്ഞു പോകുന്ന അവസ്ഥക്ക് മാറ്റം ആവശ്യമാണ്.
വേണ്ടപ്പെട്ടവര്‍ ഈ നിശ്ശബ്ദ കൊലയാളികള്‍ക്ക് അന്ത്യം കുറിയ്ക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.112 ഡെസിബലിനു മുകളിലുള്ള മുഴുവന്‍ ഹെയര്‍ ഹോണുകളും വന്‍ ശബ്ദം മുഴക്കി പായുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളിലെ മൂംസിക്ക് സിസ്റ്റത്തിനുംമൂക്കുകയര്‍ ഇടാന്‍ അധികാരികള്‍ മുന്നോട്ടുവരുമെന്നാണ് ജനങ്ങളുടെ വിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."