പഴശ്ശി ജലസേചന പദ്ധതി പുനരുജ്ജീവനം: കാണാനില്ലാത്ത കനാലുകളെ കേന്ദ്രീകരിച്ച്
ഇരിക്കൂര്‍:പഴശ്ശി ജലസേചന പദ്ധതി കനാലുകളിലൂടെ ജലവിതരണം പുന:രാരംഭിക്കുന്നതിനു വെല്ലുവിളികളേറെ. പദ്ധതി പ്രദേശജില്ലയിലെ തളരുന്ന കാര്‍ഷിക മേഖലയ്ക്കു പ്രതീക്ഷയേകുന്നു.ഹരിത കേരളം മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് അടുത്ത വേനലില്‍ പഴശ്ശി കനാലുകളിലൂടെ ജലമൊഴുക്കിവിടാന്‍ ഉദ്ദ്യേശിക്കുന്നത്.
കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു. ജലവിതരണം പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളില്‍ നിന്ന് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ മിഷന്‍ മോണിറ്ററിങ് ടീമംഗങ്ങളും ഹരിത കേരളം സംസ്ഥാന കണ്‍സള്‍ട്ടന്റും ചീഫ് എന്‍ജിനിയറുമടങ്ങുന്ന സംഘം കഴിഞ്ഞയാഴ്ച പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. വിദഗ്ധ വിഭാഗങ്ങളുമായും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തി.
ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലയില്‍ പഴശ്ശി കനാലുകള്‍ കടന്നു പോകുന്ന ഗ്രാമ പഞ്ചായത്ത്, നഗരസഭകളുടെ അധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തുന്നത് .
ഈമാസം 11ന് വൈകുന്നേരം നാലു മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉന്നതതല സംഘം ചര്‍ച്ച നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുക. കനാലുകളുടെ അറ്റകുറ്റപ്പണി, പദ്ധതി പ്രദേശങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കല്‍, പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പു പദ്ധതിയെ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
പഴശ്ശി കനാലിന്റെ ഭാഗമായ തരിശുഭൂമിയില്‍ ഫല വൃക്ഷങ്ങള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. 24 ഗ്രാമ പഞ്ചായത്തുകളിലൂടെയും ആറു നഗരസഭകളിലൂടെയുമാണ് കനാലുകള്‍ കടന്നു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."