HOME
DETAILS

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

  
Web Desk
September 30, 2024 | 3:45 PM

ED Investigation Against Karnataka Chief Minister Siddaramaiah

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. മൈസൂരു നഗരവികസന ഭൂമിയിടപാട് കേസില്‍ ലോകായുക്ത അന്വേഷണത്തിന് പിന്നാലെയാണ് ഇഡി കേസ് എടുത്തത്. അദ്ദേഹത്തെ കൂടാതെ ഭാര്യ ബിഎം പാര്‍വതി ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് ഇഡി കേസ് എടുത്തിട്ടുള്ളത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി ഭൂമിയിടപാടിലെ അഴിമതി ആരോപണത്തില്‍ നേരത്തെ ലോകായുക്ത പൊലിസ് കേസെടുത്തിരുന്നു. വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കിയെന്ന സന്നദ്ധപ്രവര്‍ത്തകയുടെ പരാതിയില്‍ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

ഭാര്യ പാര്‍വതി, ഭാര്യാസഹോദരന്‍ മല്ലികാര്‍ജുന സ്വാമി എന്നിവര്‍ കേസിലെ രണ്ടും മൂന്നും പ്രതികളാണ്. സിദ്ധരാമയ്യക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താമെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചിരുന്നു. മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പാര്‍വതിക്ക് 14 സൈറ്റുകള്‍ അനുവദിച്ചതില്‍ 55.8 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

Karnataka Chief Minister Siddaramaiah faces ED investigation, sparking controversy in state politics, amid allegations of financial irregularities and misuse of power.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago