HOME
DETAILS

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

  
September 30, 2024 | 4:59 PM

Saudi Arabia Three airlines fined for not following health ministry protocol

ജിദ്ദ: സഊദി ആരോഗ്യമന്ത്രാലയത്തിൻ്റെ പ്രോട്ടോകോൾ പാലിക്കാത്തതിനാൽ മൂന്ന് വിമാന കമ്പനികൾക്ക് പിഴ. യാത്രക്കാർ പ്രവേശിക്കുന്നതിനു മുമ്പായി വിമാനത്തിനകത്ത് അണുനശീകരണം നടത്താത്തതിനാലാണ്  സഊദി ആരോഗ്യമന്ത്രാലയം നടപടി സ്വീകരിച്ചത്. ചട്ടങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്ക് സഊദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി. മൂന്ന് അന്താരാഷ്ട്ര വിമാന കമ്പനികൾക്കെതിരെ കർശന നിയമ നടപടിയാണ് ആരോഗ്യ മന്ത്രാലയം എടുത്തിരിക്കുന്നത്. 

മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനങ്ങളിലാണ് ചട്ടലംഘനം കണ്ടെത്തിയത്. രോഗങ്ങൾ പകരുന്നത് തടയാൻ ആവശ്യമായ പ്രതിരോധ നടപടികൾ പാലിക്കാതെ കമ്പനികൾ വിമാനങ്ങളിൽ ആളുകളെ കയറ്റുകയായിരുന്നു. ആരോഗ്യ സംവിധാനം ശക്തമാക്കുന്നതിനും പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. 

നിയമലംഘനങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും രാജ്യത്തേക്കുള്ള പ്രവേശന കേന്ദ്രമായ വിമാനത്താവളങ്ങളിലും അതിർത്തി ക്രോസിംഗുകളിലും നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർത്ഥാടകരുൾപ്പടെയുള്ളവരുടെ സുരക്ഷാ മുൻനിർത്തിയാണ് മന്ത്രാലയം കടുത്ത നടപടി കൈകൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാരത് ഭവന്‍ കലാലയ ചെറുകഥാ പുരസ്‌ക്കാരം ഷഹീര്‍ പുളിക്കലിന്; 'ഒലിവെണ്ണയുടെ മണമുള്ള മൂന്നുരാവുകള്‍' എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടി

Kerala
  •  2 days ago
No Image

വേദനയെ തോൽപ്പിച്ച നിശ്ചയദാർഢ്യം; സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി മത്സരിക്കാം; നിർണായക ഇടപെടലുമായി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 days ago
No Image

പ്രധാന സാക്ഷികൾ മരിച്ചു, പലരും കൂറുമാറി; ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോണിനെയും സംഘത്തെയും കോടതി വെറുതെ വിട്ടു

crime
  •  2 days ago
No Image

ആള്‍ക്കൂട്ടക്കൊലയ്ക്കും വിദ്വേഷപ്രചാരണത്തിനുമെതിരേ സമസ്ത സുപ്രിംകോടതിയില്‍: ചൂണ്ടിക്കാട്ടിയത് തെഹ്‌സീന്‍ പൂനെവാല കേസിലെ മാര്‍ഗരേഖ; അവതരിപ്പിച്ചത് ശക്തമായ പോയിന്റുകള്‍

National
  •  2 days ago
No Image

ഡ്രൈവിം​ഗിനിടെ മൊബൈൽ ഫോൺ ഉപയോ​ഗിച്ചു: റോഡിലെ ഡിവൈഡറുകൾ ഇടിച്ചുതെറിപ്പിച്ച് കാർ; മുന്നറിയിപ്പുമായി ഷാർജ പൊലിസ്

uae
  •  2 days ago
No Image

കരുവാരക്കുണ്ടിൽ 14കാരിയെ16 കാരൻ കൊലപ്പെടുത്തിയ സംഭവം: പീഡനവിവരം മറച്ചുവെക്കാനെന്ന് പ്രതിയുടെ മൊഴി

crime
  •  2 days ago
No Image

മസ്‌കറ്റില്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  2 days ago
No Image

തൊണ്ടിമുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി ആന്റണി രാജു

Kerala
  •  2 days ago
No Image

ഒമാനില്‍ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രം സ്ഥാപിച്ചു;വിദേശ നിക്ഷേപങ്ങളേ ആകര്‍ഷിക്കാന്‍ പദ്ധതി

oman
  •  2 days ago
No Image

പ്രഖ്യാപനമെത്തി; ലൂണയുടെ പോരാട്ടം ഇനി പുതിയ ടീമിനൊപ്പം

Football
  •  2 days ago