ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് പൊള്ളലേല്‍പ്പിച്ച സംഭവം: മന്ത്രവാദി അറസ്റ്റില്‍
കരമന: ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് മന്ത്രവാദം നടത്തി കരമന സ്വദേശിയെ പൊള്ളലേല്‍പ്പിച്ച മന്ത്രവാദി പൊലിസ് പിടിയില്‍. കാലടി ദേവി നഗറില്‍ താമസിക്കുന്ന സൂര്യനാരായണന് പോറ്റിയാണ് അറസ്റ്റിലായത്.
കരമന തളിയല്‍ സ്വദേശിനി ഭവാനി അമ്മയുടെ മകനായ ഭുവനചന്ദ്രന് (45) ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ച ആളാണ്. കഴിഞ്ഞ ആറ് വര്‍ഷമായി കിടപ്പിലായിരുന്ന ഭുവനചന്ദ്രന് ബാധയാണെന്നും അവനെ പൂജ നടത്തി അസുഖം മാറ്റി തരാമെന്നും പറഞ്ഞ് സൂര്യനാരായണന് പോറ്റി ഈ മാസം മൂന്നിന് വീട്ടില്‍ വച്ച് പൂജ നടത്തുകയും അതില്‍ വച്ച് ഭുവനചന്ദ്രന്റെ കാലുകള്‍ പൊള്ളുകയും ചെയതിരുന്നു. തുടര്‍ന്ന് പൂജയ്ക്ക് വാങ്ങിയ 30,000 രൂപ തിരികെ നല്കി നാരായണന് പോറ്റി ഓടി രക്ഷപ്പെട്ടു.
ഭവാനിയമ്മയുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ കരമന ഭാഗത്തു നിന്നും കരമന എസ്.ഐ ശ്രീകാന്ത് ആര്.എസിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ രാഗേഷ്, സി.പി.ഒ അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."