കാലവര്‍ഷം; സുരക്ഷാ നിര്‍ദേശവുമായി ഫയര്‍ഫോഴ്‌സ്
ചവറ: കാലവര്‍ഷം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കടത്തു കടവുകളിലും ബോട്ട് ജെട്ടികളിലും പാലിക്കേണ്ട കര്‍ശന സുരക്ഷ നിര്‍ദേശവുമായി ഫയര്‍ഫോഴ്‌സ് രംഗത്ത്. ഇതനുസരിച്ച് അതാത് ഫയര്‍ഫോഴ്‌സ് ഓഫിസര്‍മാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
വള്ളങ്ങളിലും ബോട്ടുകളിലും അനുവദനീയമായ യാത്രക്കാരെ മാത്രമേ കയറ്റാന്‍ പാടുള്ളു. വള്ളങ്ങളില്‍ നാല് പേര്‍ക്ക് ഒന്ന് എന്നക്രമത്തില്‍ ലൈഫ് ബോയി ഉണ്ടായിരിക്കണം. സ്‌കൂള്‍ സമയങ്ങളില്‍ കടവുകളില്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ സേവനം ഉറപ്പാക്കുക. ശക്തമായ നീരൊഴുക്ക്, വെള്ളപ്പെക്കം, കാറ്റ് എന്നിവയുള്ളപ്പോള്‍ കടത്ത് ഒഴുവാക്കുന്നതിനൊപ്പം വള്ളങ്ങളില്‍ അമിത ഭാരം കയറ്റാതിരിക്കുക. വള്ളങ്ങള്‍ കരയില്‍ ബന്ധിച്ച ശേഷം മാത്രം യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുക. കടത്തുവള്ളങ്ങളും ബോട്ടുകളും സുരക്ഷാ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ജലയാനങ്ങളില്‍ കയറ്റാവുന്ന പരമാവധിയാത്രക്കാരുടെ എണ്ണം വശങ്ങളില്‍ പ്രദര്‍ശിപ്പിണം. നീന്തലില്‍ പരിചയവും പരിശീലനവും കഴിഞ്ഞവരെ മാത്രമേ യാനങ്ങള്‍ നിയന്ത്രിക്കാന്‍ നിയോഗിക്കാവൂ എന്നീ നിര്‍ദേശങ്ങളാണ് ഫയര്‍ ആന്റ് റെസ്‌ക്യൂസ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. നിദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് നോഡല്‍ ഓഫിസറെ നിയമിക്കുകയോ ഗ്രാമസഭകളെ ചുമതലപ്പെടുത്തുകയോ ചെയ്യേണ്ടതാണെന്നും സുരക്ഷാ നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."