കേച്ചേരി പുഴ സംരക്ഷണം; സര്‍വേ 15ന് ആരംഭിക്കും
കുന്നംകുളം: ചൂണ്ടല്‍ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന കേച്ചേരി പുഴ സംരക്ഷണ സമഗ്രപദ്ധതി പുനര്‍ജനിയുടെ സര്‍വേ നടപടികള്‍ക്ക് 15ന് തുടക്കമാകും.
കുടിവെള്ളത്തിനും കൃഷിയ്ക്കും ഏകാശ്രയമായ കേച്ചേരി പുഴ നാശത്തിന്റെ വക്കിലാണ്. ആയമുക്ക് മുതല്‍ ആളൂര്‍ വരെയുള്ള പഞ്ചായത്തിലെ ആറു കിലോമീറ്റര്‍ ദൂരം പലയിടത്തും സ്വകാര്യവ്യക്തികള്‍ കൈയേറിയിരിക്കുന്ന സാഹചര്യത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തും കൈയേറ്റം ഒഴിവാക്കിയും പുഴയെ സമ്പൂര്‍ണമായി സംരക്ഷിക്കുക എന്നതാണു പുനര്‍ജനിയുടെ ലക്ഷ്യം. ടൂറിസം സാധ്യതകള്‍ക്കും മുന്‍തൂക്കം നല്‍കുന്നുണ്ട്.
സര്‍ക്കാര്‍ ഫണ്ടിനു പുറമേ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളും ഇതിനായി ഉപയോഗപ്പെടുത്തും. ഇതോടെ ജില്ലയിലെ മികച്ച കാര്‍ഷിക ടൂറിസം മേഖലയായി ചൂണ്ടല്‍ പഞ്ചായത്ത് മാറുമെന്നും 2020നകം പദ്ധതി പൂര്‍ത്തീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് രാവിലെ 8.30ന് പെരുമണ്ണ് ചിറ പരിസരത്ത് മുരളി പെരുനെല്ലി എം.എല്‍.എ സര്‍വേ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. കലക്ടര്‍ ഡോ. കൗശികന്‍ മുഖ്യാതിഥിയാകും.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് കരീം, വൈസ് പ്രസിഡന്റ് രേഖ സുനില്‍, പഞ്ചായത്തംഗങ്ങളായ കെ.പി രമേഷ്, പി.കെ സുഗതന്‍, യു.വി ജമാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."