എല്ലാവരും മര്യാദ പുലര്‍ത്തണം
പ്രമുഖ കലാകാരിക്കു നേരിടേണ്ടിവന്ന ദുരനുഭവവുമായി ബന്ധപ്പെട്ടു പ്രതികളായ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിയില്‍നിന്നു പിടികൂടിയതിനെപ്പറ്റി ചില രാഷ്ട്രീയനേതാക്കന്മാര്‍ മോശമായി പ്രതികരിച്ചിരുന്നു. അത്തരം പ്രതികരണങ്ങള്‍ രാഷ്ട്രീയ നേതാക്കളില്‍നിന്ന് ഉണ്ടായതു ലജ്ജാവഹമാണ്. പക്ഷേ, രാഷ്ട്രീയക്കാരുടെ മര്യാദ വിലയിരുത്തുന്നതിനു മുന്‍പ് കേരളത്തിലെ വിവിധ മതസംഘടനാ നേതാക്കളുടെ മര്യാദയും വിലയിരുത്തേണ്ടതുണ്ട്.
ചില സാമുദായിക നേതാക്കള്‍ സാമുദായിക വിഷയത്തില്‍ പ്രതികരിക്കുന്ന അവസരങ്ങളില്‍ മോശമായി പ്രതികരിക്കാറുണ്ട്. അതും അപലപിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയക്കാരെ അപേക്ഷിച്ച് ധാര്‍മികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്നുനില്‍ക്കുന്നവരാണു മതനേതാക്കന്മാര്‍. അവരില്‍നിന്നു വിവേകമില്ലാത്ത പ്രതികരണം പുറത്തുവരരുത്. ധാര്‍മിക ബോധവും വിദ്യാഭ്യാസവും നേടിയിട്ടുള്ള ഇത്തരക്കാരില്‍ അത്തരമൊരു സമീപനമുണ്ടാവാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."