HOME
DETAILS
MAL
മിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം
backup
March 17 2017 | 00:03 AM
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴക്കിടെ മിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷംരൂപ ധനസഹായം നല്‍കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചു. ബി. സത്യന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കിളിമാനൂര്‍ കൊടുവഴന്നൂര്‍ പൊയ്യക്കട ഉമറുല്‍ ഫറൂഖും നഗരൂര്‍ വെള്ളംകൊള്ളി കോട്ടക്കല്‍ വിഷ്ണുഭവനില്‍ തുളസിയുമാണ് മരിച്ചത്. ഉമറുല്‍ ഫറൂഖ് പ്ലസ്ടു വിദ്യാര്‍ഥിയാണ്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് ഇവര്‍ക്ക് സഹായം നല്‍കുന്നത്. മരണാനന്തര ചടങ്ങുകള്‍ക്കായി പതിനായിരം രൂപ അടിയന്തരമായി നല്കാന് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാക്കി തുക ഉടന്‍ ബന്ധുക്കള്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."