HOME
DETAILS

കുര്‍ബാനയ്ക്കിടെ ഇന്തോനേഷ്യന്‍ പള്ളികളില്‍ ഭീകരാക്രമണം; 13 മരണം

  
backup
May 14 2018 | 02:05 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%be%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a8

 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ഭീകരാക്രമണം. ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിലാണു സംഭവം. സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
പ്രാദേശിക സമയം ഇന്നലെ രാവിലെ ഏഴരയ്ക്കായിരുന്നു സംഭവം. ആറംഗ കുടുംബമാണ് ആക്രമണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. ഒന്‍പതുകാരിയും ആക്രമണത്തില്‍ പങ്കാളിയായതാണു വിവരം. 7.30ന് സാന്റ മരിയ കത്തോലിക്ക ചര്‍ച്ചിലായിരുന്നു ആദ്യ ചാവേറാക്രമണം നടന്നത്. മക്കളായ 16ഉം 18ഉം വയസുള്ള രണ്ടുപേര്‍ ചേര്‍ന്ന് ചര്‍ച്ചിനകത്തേക്ക് സ്‌ഫോടകവസ്തു ഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ ഇടിച്ചുകയറ്റുകയായിരുന്നു. അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ സുരബയയിലെ പെന്തക്കോസ്ത് ചര്‍ച്ചിലും ദിപോനെഗോറോ ഇന്തോനേഷ്യന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലും ആക്രമണമുണ്ടായി. പെന്തക്കോസ്ത് ചര്‍ച്ചിലേക്ക് ബോംബ് ഘടിപ്പിച്ച കാറുമായി കുടുംബത്തിന്റെ പിതാവാണ് എത്തിയത്. ദിപോനെഗോറോ ഇന്തോനേഷ്യന്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ മാതാവും ഒന്‍പതും 12ഉം വയസുള്ള ഇവരുടെ പെണ്‍മക്കളും ചേര്‍ന്ന് ആക്രമണം നടത്തി. മറ്റ് ചര്‍ച്ചുകള്‍ക്കു നേരെയുള്ള ആക്രമണശ്രമം പരാജയപ്പെടുത്തിയതായി ഇന്തോനേഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.
2005നു ശേഷം ഇന്തോനേഷ്യയില്‍ ഐ.എസ് നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ആമാഖ് വെബ്‌സൈറ്റിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തത്. അടുത്തിടെ സിറിയയില്‍നിന്നു നാട്ടിലേക്കു മടങ്ങിയ നൂറുകണക്കിന് ഇന്തോനേഷ്യന്‍ കുടുംബങ്ങളില്‍ ഒന്നായിരുന്നു ഇവരെന്ന് പൊലിസ് പറഞ്ഞു. ഐ.എസ് ആഭിമുഖ്യമുള്ള ഇന്തോനേഷ്യന്‍ ഭീകരസംഘമായ ജമാഅത്തു അന്‍സാറുദ്ദൗല(ജെ.എ.ഡി)യെയാണ് പൊലിസ് സംശയിക്കുന്നത്.
ആക്രമണത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ അപലപിച്ചു. ആക്രമണം കാടത്തമായെന്നും ഭീകരസംഘങ്ങളെ ഉടന്‍ തന്നെ തകര്‍ക്കാന്‍ ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago