HOME
DETAILS
MAL
തുറവൂര്‍ മഹാക്ഷേത്രത്തില്‍ സഹസ്രകലശ ചടങ്ങുകള്‍ തുടങ്ങി
backup
May 14 2018 | 05:05 AM
തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തില്‍ വൈശാഖോത്സവത്തിന്റെ ഭാഗമായിട്ടുള്ള സഹസ്രകലശചടങ്ങുകള്‍ തുടങ്ങി.
നാളെ ബ്രഹ്മകലശത്തോടെ സമാപിക്കും.ക്ഷേത്ര ശ്രീകോവിലുകള്‍ക്കു മുന്നില്‍ ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ പ്രത്യേകമണ്ഡപത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
പുതുമന ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ താന്ത്രിക കര്‍മങ്ങള്‍ തുടങ്ങിയത്. മൂന്ന് ദിവസമായി നടക്കുന്ന കലശ പരിപാടികള്‍ക്കു 40 വൈദിക ശ്രേഷ്ഠമാര്‍ പങ്കെടുക്കുന്നു. നാളെ രാവിലെ ആറു മുതല്‍ ഭഗവാന്‍മാര്‍ക്ക് പരികലശങ്ങള്‍ അഭിഷേകം ചെയ്തു തുടങ്ങും.
11ന് മരപ്പാണി കൊട്ടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകലശം ക്ഷേത്രത്തിന് വലംവയ്ക്കും. നാലമ്പലത്തില്‍ പ്രവേശിച്ച ശേഷം നരസിംഹമൂര്‍ത്തിക്കും സുദര്‍ശ മൂര്‍ത്തിക്കും കലശാഭിഷേകം നടക്കും.ഇതോടെ വൈശാഖോത്സവം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."