ഉ.കൊറിയക്കെതിരേയുള്ള സൈനിക നടപടി മേശപ്പുറത്തെന്ന് യു.എസ്
സിയൂള്‍: ഉത്തര കൊറിയന്‍ ആണവ നയത്തോട് യു.എസ് സഹനപരമായ നയം അവസാനിപ്പിച്ചെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ഉത്തരകൊറിയക്കെതിരായ സൈനിക നീക്കം മേശപ്പുറത്താണെന്നും ടില്ലേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി. ദക്ഷിണ കൊറിയന്‍ സന്ദര്‍ന വേളയില്‍ സിയൂളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരകൊറിയയുടെ ആണവനയങ്ങള്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ടില്ലേഴ്‌സന്റെ ആദ്യ ഏഷ്യന്‍ പര്യാടനമാണിത്. ശനിയാഴ്ച ചൈന സന്ദര്‍ശിച്ച അദ്ദേഹം ഉത്തര കൊറിയയുമായുള്ള സമീപനത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ചൈനയോട് ഉത്തകൊറിയന്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് നിര്‍ദേശിച്ചു.
ഉത്തരകൊറിയന്‍ ആണവനയത്തിനെതിരേ നടത്തിയ രണ്ട് പതിറ്റാണ്ടിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഉത്തര കൊറിയ മേശമായാണ് പെരുമാറുന്നതെന്നും ചൈന ഇതിനെ പിന്തുണക്കുന്നതായും ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."