വേണ്ടാര്ന്ന്, ട്രംപിനോട് ഹാന്റ്‌ഷേക്ക് ചോദിച്ച മെര്‍ക്കലിനു കിട്ടിയത്
ഇങ്ങനെയൊക്കെയാണെങ്കില്‍ പിന്നെ കൂടിക്കാഴ്ച നടത്തേണ്ട ആവശ്യമെന്തായിരുന്നുവെന്നു തോന്നിപ്പോകും ട്രംപിന്റെയും മെര്‍ക്കലിന്റെയും ഇരുത്തവും പെരുമാറ്റവും കണ്ടാല്‍. വൈറ്റ് ഹൗസില്‍ സന്ദര്‍ശനത്തിനെത്തി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ് ഇരുവരുടേയും ഭാഗത്തുനിന്ന് അമ്പരപ്പിക്കുന്ന പെരുമാറ്റമുണ്ടായത്. അടുത്തടുത്തായി രണ്ടു കസേരകളില്‍ ഇരുന്നതല്ലാതെ പൂര്‍ണ ശത്രുത മാറ്റാന്‍ തയ്യാറായില്ല.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫര്‍മാര്‍ ഹാന്റ്‌ഷേക്ക് ചെയ്യാന്‍ വേണ്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇരുവരും കേട്ടഭാവം നടിക്കുന്നില്ല. മെര്‍ക്കല്‍ ട്രംപിനു നേരെ ചരിഞ്ഞിരിക്കുന്നുണ്ടെങ്കിലും ട്രംപ് എങ്ങോട്ടോ നോക്കി ഇരിക്കുകയാണ്. ഇതിനിടയില്‍ 'ജര്‍മനിയിലേക്ക് നല്ലൊരു ഫോട്ടോ തന്നെ കൊടുക്കണേ' എന്ന് ട്രംപ് പറയുന്നുണ്ട്. മെര്‍ക്കല്‍ ഇടയ്ക്ക് ചിരിക്കുന്നുണ്ടെങ്കിലും ട്രംപ് അതിനും നിന്നില്ല. ഒടുവില്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഷേക്ക്ഹാന്റിനു വേണ്ടി വീണ്ടും ആവശ്യമുന്നയിക്കുമ്പോള്‍, 'അവര്‍ ഷേക്കഹാന്റ് ചെയ്യാന്‍ പറയുന്നു' വെന്ന് ട്രംപിനോട് പറഞ്ഞെങ്കിലും തിരിഞ്ഞുനോക്കിയില്ല. ഇതോടെ ചെറുതായൊന്ന് മുഖം ചുളിഞ്ഞ മെര്‍ക്കല്‍ നേരെ നോക്കി നില്‍ക്കുകയായിരുന്നു.
Donald J. Trump appears to ignore requests for a handshake with Angela #Merkel during their first meeting.
— The Kelves (@the_kelves) March 17, 2017
Credit: @businessinsider pic.twitter.com/Q4QZqpabJN
ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായ ശേഷം ജര്‍മന്‍ ചാന്‍സിലര്‍ ആംഗലേയ മെര്‍ക്കലുമായി ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ മെര്‍ക്കലിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്ന ട്രംപും, ട്രംപിന്റെ അഭയാര്‍ഥി വിരുദ്ധ നിലപാടുകളെ പാടേ അവഗണിച്ച മെര്‍ക്കലും കടുത്ത അസ്വാരസ്യത്തില്‍ തുടരുന്നതിനിടേയാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയിലും തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിലും ഇരുവരുടേയും അഭിപ്രായ വ്യത്യാസം മുഴച്ചുനിന്നു.
Interessant? #Handshake?
— Efe ? (@1almanyali) March 18, 2017
[#Berlin #Merkel #Trump #CDU #SPD #Schulz #Deutschland #POTUS]
pic.twitter.com/lnijI19vta
ഷേക്ക്ഹാന്റ് കൊടുക്കാത്തതും ഇരുവരുടെയും ഇരുത്തവും സോഷ്യല്‍മീഡിയയില്‍ വലിയ പരിഹാസത്തിന് ഇരയായിട്ടുണ്ട്. തന്നെ കാണാനെത്തി മറ്റു ലോക നേതാക്കള്‍ക്ക് ഷേക്ക്ഹാന്റ് നല്‍കാനുള്ള ട്രംപിന്റെ 'ത്വരയും' ചര്‍ച്ചയായിട്ടുണ്ട്.
'@realDonaldTrump Handshake the easy way: pic.twitter.com/ycbwLXrqLn @realDonaldTrump #Merkel #Trump @RepublicanStudy @WhiteHouse
— Doris Voss (@tijdvooreten) March 17, 2017
മെര്‍ക്കലും ഷേക്ക്ഹാന്റ് ചെയ്യുന്നതില്‍ വലിയ ഉല്‍സാഹിയാണെന്ന് മുന്‍കഴിഞ്ഞ വീഡിയോകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് സോഷ്യല്‍മീഡിയ തെളിയിക്കുന്നു.
Anyone notice the body language?#merkeltrump #Merkel #AngelaMerkel #NoShake #Handshake #Trump #wiretap #GermanChancellor pic.twitter.com/DS7WpwnSgr
— Bacontimbit (@bacontimbit) March 18, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."