HOME
DETAILS

കര്‍ഷകര്‍ക്ക് കണ്ണീര്‍മഴയായി വേനല്‍മഴ; കൊയ്യാറായ നെല്‍ക്കതിരുകള്‍ നശിക്കുന്നു

  
backup
March 19 2017 | 22:03 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae


ഹരിപ്പാട്: നെല്ല് വെള്ളത്തിലായതോടെ സമീപ ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ വേനല്‍മഴ കര്‍ഷകര്‍ക്ക് കണ്ണീര്‍ മഴയായി. അപ്പര്‍കുട്ടനാട്ടിലെ നിരണം കൃഷിഭവന്‍ പരിധിയിലുള്ള 100 ഏക്കറോളം വരുന്ന ചെമ്പും പാടത്തെ നെല്‍കൃഷിയാണ് അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തിലൂടെ തകര്‍ന്നടിഞ്ഞ് കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചത്. ഇതിനോട് ചേര്‍ന്നു കിടക്കുന്ന എടയോടി-ഇരതോട് 250 ഏക്കര്‍ പാടശേഖരത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.
നെല്‍ച്ചെടികള്‍ പൂര്‍ണ്ണമായും നിലംപതിച്ചു കിടക്കുകയാണ്. കതിരുകളുടെ അടിഭാഗത്താകട്ടെ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയുമാണ്. വിളവെടുപ്പിനായി കൊയ്ത്തുമെതി യന്ത്രങ്ങള്‍ പ്രദേശത്ത് എത്തിച്ച് യന്ത്ര ഓപ്പറേറ്റര്‍മാര്‍ പാടത്ത് ഇറങ്ങിനോക്കിയപ്പോള്‍ കതിരുകള്‍ താഴ്ന്ന് വെള്ളം മുകളില്‍ നിരക്കുന്ന കാഴ്ചയാണ് അനുഭവപ്പെട്ടത്. അതിനാല്‍ പാടത്ത് യന്ത്രം ഇറക്കി വിളവെടുപ്പു നടത്താന്‍ കഴിയുമോ എന്ന ആശയക്കുഴപ്പവും നില നില്‍ക്കുകയാണ്.
പമ്പിങ് നടത്തി വെള്ളം വറ്റിച്ചെങ്കിലേ വിളവെടുപ്പ് സുഗമമാകൂ. എന്നാല്‍ വോള്‍ട്ടേജ് ക്ഷാമം നിലനില്‍ക്കുന്നതും അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നതും പമ്പിങിനെ ബാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. താഴ്ന്ന സ്ഥലങ്ങളില്‍ നെല്‍കതിരുകള്‍ക്ക് മുകളിലും വെള്ളം പരന്നു കിടക്കുന്നുണ്ട്. ഇതിനാല്‍ യന്ത്രം ഇറക്കിയാല്‍ താഴുമെന്ന ഭയവും യന്ത്ര ഓപ്പറേറ്റര്‍മാര്‍ക്കുണ്ട്. ചില സ്ഥലങ്ങളില്‍ ആഴ്ചകള്‍ക്ക് മുമ്പു തന്നെ നെല്‍ചെടികള്‍ വീണിരുന്നു. ഉണങ്ങിക്കിടന്ന കതിരിനു പുറത്തേക്ക് വേനല്‍മഴ കൂടി പതിച്ചതോടെ നെല്ല് കിളിര്‍ത്തു ഞാറു പരുവമായ സ്ഥിതിയിലാണ്. വിളവെടുപ്പ് ആരംഭിച്ചാല്‍ പോലും കര്‍ഷകര്‍ക്ക് ഏറെ അധ്വാനിക്കേണ്ടി വരും നെല്ല് കരയ്ക്ക് എത്തിക്കുന്നതിന്. പാടത്തിന്റെ മദ്ധ്യഭാഗത്ത് നിന്നും കൊയ്യുന്ന നെല്ല് പാടത്ത് തന്നെ കൂട്ടിയിടുന്നതിനും കഴിയാത്ത സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെവേണം നെല്ലുമായി യന്ത്രങ്ങള്‍ക്ക് കരയ്‌ക്കെത്താന്‍. ഇങ്ങനെ വന്നാല്‍ ഏക്കറിന് മൂന്നു മണിക്കൂറില്‍ അധികം സമയം വേണ്ടി വരും കൊയ്ത്തു പൂര്‍ത്തിയാക്കാന്‍. അതിനിടെ യന്ത്രങ്ങള്‍ ചെളിയില്‍ താഴ്ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാകും സംഭവിക്കുക. യന്ത്രം ഇറങ്ങാത്ത ഭാഗത്ത് വിളവെടുപ്പിനു തൊഴിലാളികളെ കിട്ടില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇതുകൂടിയവുമ്പോള്‍ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാകും കര്‍ഷകര്‍ക്ക്. ഏക്കറിന് 25000 മുതല്‍ 30000 രൂപ വരെ ഓരോകര്‍ഷകനും ചിലവഴിച്ചിട്ടുണ്ട് ഈ പാടശേഖരത്തില്‍. പണയപ്പെടുത്തിയും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായപയെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്. ഇതിനു പിന്നാലെ കൊയ്‌തെടുക്കുന്ന നെല്ലിന്റെ ഈര്‍പ്പം പറഞ്ഞ് സംഭരണ ഏജന്‍സികള്‍ എത്രമാത്രം കര്‍ഷകരെ ചൂഷണം ചെയ്യുമെന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഉണങ്ങിയ നെല്ല് സംഭരിക്കവെ തന്നെ അംഗീകൃത പരിശോധനകള്‍ നടത്താതെ 3 മുതല്‍ 5 കിലോഗ്രം വരെ ഏജന്‍സികള്‍ അധികമായി വാങ്ങുന്നത് ഏറെ ചര്‍ച്ചയായിരുന്നു. പമ്പിങ് നടത്തി വിളവെടുപ്പ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയിലാണ് ഇവിടുത്തെ പാടശേഖര സമിതിയും കര്‍ഷകരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago