ഭീകരാക്രമണം: സുരക്ഷാ പാളിച്ചയെന്ന് ആരോപണം; ലഷ്കര്‍ ഉത്തരവാദിത്തമേറ്റു
പാംപോര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ ശനിയാഴ്ച സി.ആര്.പി.എഫിനെതിരായ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരാവാദിത്ത്വം പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയ്ബ ഏറ്റെടുത്തു. മൂന്ന് വര്‍ഷത്തിന്നിടയില്‍ കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകര അക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ എട്ടു സൈനികര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഭീകരാക്രമണം സുരക്ഷാ പാളിച്ചകള്‍ മുലമാണന്ന ആരോപണം പല ഭാഗത്തു നിന്നും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സുരക്ഷാ വീഴ്ചകളൊന്നും ഇന്റലിജന്‍സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന വിശദീകരണമാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്നത്.
അകമ്പടി വാഹനങ്ങളോ പര്യാപ്തമായ സുരക്ഷയോ ഇല്ലാതെ 40ഓളം വരുന്ന സൈന്യം യാത്ര ചെയ്തതാണ് തീവ്രവാദികള്‍ പതിയിരുന്ന് അക്രമിക്കാന്‍ കാരണമായതെന്ന ആക്ഷേപമാണ് പ്രധാന സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നത്. അക്രമികളില്‍ നിന്നും രണ്ട് എ.കെ 47 തോക്കുകള്‍, ആറു ഗ്രനേഡുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. രണ്ടു ഭീകരരാണ് ആക്രമണം നടത്തിയത്. ആകെ അഞ്ചു പേരാണ് എത്തിയതെന്നും ഏറ്റുമുട്ടലുണ്ടായതോടെ ബാക്കിയുള്ളവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അക്രമികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും ലഭിച്ച ആയുധങ്ങള്‍ സൂചിപ്പിക്കുന്നത് അക്രമികള്‍ സര്വസജ്ജരായിരുന്നുവെന്നാണെന്ന് സി.ആര്.പി.എഫ് ഡയറക്ടര്‍ ദുര്‍ഗപ്രസാദ് പറഞ്ഞു. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസിലേക്ക് തീവ്രവാദികള്‍ കയറാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പ് സൈനികര്‍ ഇവരെ വെടിവച്ചിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."