ഇരുപത്തിനാലു മണിക്കൂറില്‍ കനത്ത മഴ,കാറ്റ്: ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴ് സെന്റീമീറ്റര്‍ മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനിടയുണ്ട്.
കനത്ത തിരമാലകള്‍ മൂന്നു മുതല്‍ നാലു മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്നേക്കും. മത്സ്യത്തൊഴിലാളികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കന്യാകുമാരിക്ക് തെക്കുഭാഗത്ത് രൂപമെടുത്ത ന്യൂന മര്‍ദ്ദമാണ് ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റത്തിന് കാരണം. കനത്ത നാശനഷ്ട സാധ്യതകണക്കിലെടുത്ത് കലക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തെക്കന്‍ കേരളത്തില്‍ രാത്രി മുതല്‍ തന്നെ കനത്ത മഴ ലഭിച്ചു തുടങ്ങി. 29-ാം തിയതിവരെ കനത്ത മഴ ലഭിയ്ക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."