വിശക്കുന്നവര്‍ക്ക് അന്നവുമായി പാഥേയം
തിരുവനന്തപുരം: തലസ്ഥാനത്തെ പട്ടിണിരഹിത ജില്ലായാക്കാന് ജില്ലാ പഞ്ചായത്ത്. പാഥേയം പദ്ധതിയിലൂടെയാണ് ജില്ലാപഞ്ചായത്ത് ഈ ഉദ്യമത്തിന് ഒരുങ്ങുന്നത്. ഒരു പദ്ധതികളിലൂടെയും യാതൊരും ആനുകൂല്യവും കിട്ടാത്ത നിര്‍ധനര്‍ക്ക് അങ്കണവാടിതകള് നവാടികള് കേന്ദ്രീകരിച്ച് കുടുംബശ്രീ വഴി സൗജന്യ ഭക്ഷണം നല്കുന്ന പദ്ധതിയാണ് പാഥേയം.ആദ്യഘട്ടത്തില്‍ ജില്ലയിലെ പത്ത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് വി.കെ മധു പറഞ്ഞു.
പള്ളിക്കല്‍, നഗരൂര്‍, കുറ്റിച്ചല്‍, ചെറുന്നിയൂര്‍, കഠിനംകുളം, പോത്തന്‍കോട്, ആര്യങ്കോട്, കോട്ടുകാല്‍, കുന്നത്തുകാല്‍, വിതുര പഞ്ചായത്തുകളെയാണ് പൈലറ്റ് പദ്ധതിയെന്നോണം ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ പഞ്ചായത്തിലും 100150 പേര് വരെ പദ്ധതിയില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ.
അടുത്തഘട്ടത്തില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വിഹിതം കൂടി ഉള്‍പ്പെടുത്തി ബാക്കിയുള്ള 73 പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."