HOME
DETAILS

ചരിത്രത്തേയും സംസ്‌കാരത്തേയും വക്രീകരിക്കാനുള്ള നീക്കം ചെറുക്കണം: മുഖ്യമന്ത്രി

  
backup
March 21 2017 | 06:03 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4



തിരുവനന്തപുരം: വര്‍ഗീയ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയുമെല്ലാം വക്രീകരിച്ച് അവര്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റുകയാണെന്നും ഇതിനെ ചെറുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മിഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന സെമിനാറായ 'റീ റീഡിംഗ് ദി നേഷന്‍ പാസ്റ്റ് അറ്റ് പ്രസന്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെങ്കിലും ഇന്ന് ഭരണകൂടത്തെ നിയന്ത്രിക്കുന്നവര്‍ ജനങ്ങളെ മതത്തിന്റേയും ജാതിയുടെയും വര്‍ണ്ണത്തിന്റെയും പേരില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈവിധ്യങ്ങളെയെല്ലാം തിരസ്‌കരിച്ച് ഒരു മതരാഷ്ട്രമാണ് അവരുടെ സങ്കല്പം. ശത്രുക്കളായി അവര്‍ പ്രഖ്യാപിച്ചിട്ടുള്ളത് മുതലാളിത്തത്തെയോ നാടുവാഴികളെയോ കൊള്ളക്കാരേയോ ഒന്നുമല്ല, പകരം കൃസ്ത്യാനികളെയും മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും ഗാന്ധിയന്‍മാരെയുമൊക്കെയുമാണ്. അസഹിഷ്ണുത നിറഞ്ഞ ഈ കാലഘട്ടത്തില്‍ പ്രതികരിക്കേണ്ട കടമ യുവത്വത്തിന്റേതാണെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ഭരണഘടനയുടെ പവിത്രതയെക്കുറിച്ച് ഒരു കൂട്ടര്‍ ഇപ്പോള്‍സംസാരിക്കുന്നുണ്ട്. ഭരണഘടനാമൂല്യങ്ങളെ തള്ളിപ്പറയുന്നവര്‍ തന്നെ ഭരണഘടനയുടെ പവിത്രയെക്കുറിച്ചു പറയുന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്. ഇരുട്ടിനു വിപരീതപദം വെളിച്ചമെന്നു പഠിപ്പിക്കുംപോലെ ഹിന്ദുവിന്റെ വിപരീത പദം മുസ്ലീംമെന്നു പഠിപ്പിക്കുന്നു. ഭാഷാ പഠനത്തിലും ഗണിത പഠനത്തില്‍പോലും വര്‍ഗീയതയാണ് പഠിപ്പിക്കുന്നത്. അഞ്ചു മസ്ജിദുകള്‍ പൊളിക്കാന്‍ രണ്ടു മണിക്കൂറെടുക്കുമെങ്കില്‍ അന്‍പത് മസ്ജിദ് പൊളിക്കാന്‍ എത്രസമയം എടുക്കുമെന്ന ചോദ്യം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മസ്ജിദ് പൊളിക്കപ്പെടേണ്ടതാണെന്ന ചിന്ത ഇളം മനസ്സുകളില്‍ ഉണ്ടാക്കിയെടുക്കുകയാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ജെ.എന്‍.യു, ഹൈദരാബാദ് സര്‍വ്വകലാശാല എന്നിങ്ങനെ രാജ്യത്തെ സര്‍വ്വകലാശാലകളെ തകര്‍ക്കുവാനാണ് രാജ്യത്തിന്റെ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നത്. രോഹിത് വെമുലയും ജിഷ്ണുവും നജീബും നേരിടേണ്ടിവന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ യുവജനത ജാഗ്രതയോടെ ചെറുത്തുനില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അധ്യക്ഷയായി. ചലച്ചിത്രനടന്‍ മധു, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടര്‍ ഡോ. ജയശ്രീ, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, ചലച്ചിത്ര താരം പ്രിയങ്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂത്ത് കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ആര്‍.ആര്‍. സഞ്ജയ് കുമാര്‍ സ്വാഗതവും യുവജന കമ്മീഷന്‍ സെക്രട്ടറി പി.പി.സജിത നന്ദിയും പറഞ്ഞു.
ഇന്നു വിവിധ സെഷനുകളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്,നമന്ത്രി ഡോ. ടി.എം.തോമസ് ഐസക്, തദ്ദേശവകുപ്പു മന്ത്രി ഡോ.കെ.ടി.ജലീല്‍, വി.എസ്.ശിവകുമാര്‍ എംഎല്‍എ ,മുന്‍ എം.പി കെ.എന്‍.ബാലഗോപാല്‍, ഡോ. ജി.അജിത്കുമാര്‍ ഗൗരീദാസന്‍ നായര്‍, കെ.ജെ.ജേക്കബ്, ആര്‍.എസ്.ബാബു, ഷാനി പ്രഭാകര്‍, ഇ.സനീഷ്, എബി തരകന്‍, സെബിന്‍ എ. ജേക്കബ് ,കവികളായ കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, ഗിരീഷ് പുലിയൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago