പഞ്ചിങ് നിര്‍ബന്ധം: സര്‍ക്കാര്‍ ഉത്തരവായി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും പഞ്ചിങ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ശമ്പള വിതരണ സോഫ്റ്റ്വെയറായി സ്പാര്‍ക്കുമായി ബന്ധിപ്പിച്ചായിരിക്കും പഞ്ചിങ് സംവിധാനം.
സെക്രട്ടേറിയറ്റില്‍ ഈ വര്‍ഷം ജനുവരി ഒന്നു മുതലാണ് സ്പാര്‍ക്ക് ബന്ധിത പഞ്ചിങ് സമ്പ്രദായം കൊണ്ടുവന്നത്. തുടക്കത്തില്‍ ഒരുവിഭാഗം ജീവനക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പിന്നീട് ഭൂരിഭാഗം പേരും പുതിയ സമ്പ്രദായവുമായി സഹകരിക്കുകയാണുണ്ടായത്. സ്പാര്‍ക്ക് ബന്ധിത പഞ്ചിങ് സമ്പ്രദായം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയില്‍ കൂടുതല്‍ കൃത്യനിഷ്ഠയുണ്ടാക്കിയെന്നാണ് പൊതുഭരണ വകുപ്പിന്റെ വിലയിരുത്തല്‍.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനം നിലവിലുണ്ടെങ്കിലും അത് ഹാജര്‍ നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. വൈകിയെത്തുന്നതോ നേരത്തേ പോകുന്നതോ ജീവനക്കാരെ ബാധിക്കാറില്ല. എന്നാല്‍ ശമ്പള വിതരണ സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കുന്നതോടെ ജോലിസമയം പ്രധാനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."