HOME
DETAILS

നിപാ വൈറസ് ബാധ: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മുനീര്‍

  
backup
May 22 2018 | 10:05 AM

nipah-all-party-meeting-needed-muneer

കോഴിക്കോട്: അപൂര്‍വമായ നിപാ വൈറസ് ബാധ വ്യാപകമായി സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണെന്നും ഇക്കാര്യത്തില്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ആവശ്യപ്പെട്ടു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.എല്‍.എമാരെയും ജനപ്രതിനിധികളെയും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏല്‍പ്പിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിത്തട്ടിലേക്ക് ഫലപ്രദമായി എത്താന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളുടെ സാന്നിധ്യവും ഉപകരിക്കും.

രോഗികളെ പരിചരിക്കുമ്പോള്‍ അസുഖം പകര്‍ന്ന് മരണം വരിച്ച നഴ്‌സ് ലിസിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ഒരാള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണം. ആവശ്യമായ മുന്‍കരുതല്‍ ഉറപ്പാക്കാനും വിദഗ്ദ ചികിത്സക്കും അമാന്തിക്കരുത്. വിചാരിക്കുന്നത്ര നിസ്സാരമല്ല രോഗത്തിന്റെ രംഗപ്രവേശം. ചില വിദേശ രാജ്യങ്ങളിലും പശ്ചിമ ബംഗാളിലും സ്ഥിരീകരിച്ച നിപാ വൈറസ് ബാധ അവിടെയൊക്കെ എങ്ങനെയാണ് ഉന്മൂലനം ചെയ്തതെന്ന് ഉന്നതതല സംഘം പരിശോധിക്കണം.

രോഗം ഇപ്പോള്‍ പടരാന്‍ ആരോഗ്യ വകുപ്പിന്റെ തുടക്കത്തിലെ വീഴ്ചകളാണെന്നും ഫലപ്രദമായ പരിശോധന നടത്തിയില്ലെന്നുമുളള വിവാദങ്ങളെക്കാള്‍ രോഗം പടരാതിരിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യെ ഒത്തൊരുമിച്ച പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആവശ്യം. രോഗം ബാധിച്ചാല്‍ ചികിത്സിച്ച് സുഖപ്പെടുത്തുന്നതിന് സാധ്യത കുറവാണ്. രോഗം വരാതിരിക്കാനും പടരാതിരിക്കാനും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുഖം തിരിച്ച് പരീക്ഷണത്തിന് ആരും തയാറാവരുതെന്നും എം.കെ മുനീര്‍ അഭ്യര്‍ഥിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  19 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  19 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  19 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  19 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  19 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  19 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  19 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  19 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  19 days ago