പിണറായിയും കുഞ്ഞാലിക്കുട്ടിയും രഹസ്യകൂടിക്കാഴ്ച്ച നടത്തി; തെളിവു പുറത്തുവിടാമെന്നും ബി.ജെ.പി
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയും രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണം ആവര്‍ത്തിച്ച് ബി.ജെ.പി. വളാഞ്ചേരിയിലെ വ്യവസായി അഷ്റഫിന്റെ വീട്ടില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു.
അഷ്റഫിന്റെ വീട്ടില്‍ പോയില്ലെന്ന് ഇരുവരും പറയുകയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു പരിപാടിയില്‍ വെച്ചല്ല ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. ഇരുവര്‍ക്കും പുറമെ മുസ്ലിം ലീഗ് എം.പി അബ്ദുള്‍ വഹാബ്, എം.ഇ.എസ് നേതാവ് ഫസല്‍ ഗഫൂര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരു മണിക്കൂറിലേറെ ഇവര്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മും മുസ്ലിം ലീഗും ഒത്തുകളിക്കുകയാണെന്നാണ് ബി.ജെ.പിയുടെ പ്രധാന ആരോപണം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് ആരോപണം ആദ്യം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."