ഭൂനികുതി വര്‍ധനവ് ജനങ്ങളോടുള്ള വെല്ലുവിളി: ഡി.സി.സി
കല്‍പ്പറ്റ: ജില്ലയിലെ കര്‍ഷകര്‍ വായ്പ തിരിച്ചടക്കാനാവാതെ ബാങ്കുകളുടെ ജപ്തി നടപടികളില്‍ ഗത്യന്തരമില്ലാതെ നില്‍ക്കുമ്പോള്‍ ഭൂനികുതി വര്‍ധിപ്പിച്ച് കര്‍ഷകരെയും സാധാരണക്കാരെയും കേരളാ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉന്നതാധികാര സമിതി യോഗം കുറ്റപ്പെടുത്തി.
സാധാരണക്കാരായ കര്‍ഷകര്‍ തങ്ങള്‍ കൃഷി ചെയ്ത കാര്‍ഷിക വിളകള്‍ക്ക് വില കിട്ടാതെ വലയുമ്പോള്‍ സഹായിക്കാനുള്ളതിന് പകരം അവരെ പടുകുഴിയിലേക്ക് തള്ളിയിടുന്ന മനോഭാവമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രസ്തുത ഉത്തരവ് പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. പി.വി ബാലചന്ദ്രന്‍, എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, പി.കെ ജയലക്ഷ്മി, കെ.സി റോസകുട്ടി, പി.പി ആലി, കെ.കെ ഏബ്രാഹം, എം.എസ് വിശ്വനാഥന്‍, എന്‍.കെ വര്‍ഗീസ്, കെ.വി പോക്കര്‍ ഹാജി, എ പ്രഭാകരന്‍, വി.എ മജീദ്, കെ.കെ വിശ്വനാഥന്‍, സി.പി വര്‍ഗീസ്, കെ.പി തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."