HOME
DETAILS

കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ അടുത്തയാഴ്ച അവസാനിക്കും

  
backup
May 23, 2018 | 8:42 PM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af-%e0%b4%ae%e0%b4%b2%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-2


ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370ന് വേണ്ടിയുള്ള തിരച്ചില്‍ അടുത്തയാഴ്ച അവസാനിക്കുമെന്ന് മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി അന്തോണി ലോക് അറിയിച്ചു. നിലവില്‍ അന്വേഷണം നടത്തുന്ന യു.എസ് സമുദ്ര പര്യവേക്ഷണ സംഘവുമായി കരാര്‍ തുടരണമോയെന്ന കാര്യം പരിശോധിക്കുകയാണെന്ന് പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ഇന്നലെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം അവസാനിപ്പിച്ചുവെന്നുള്ള ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.
നാല് വര്‍ഷം മുന്‍പ് കാണാതായ വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. 239 യാത്രക്കാരുമായി 2014 മാര്‍ച്ചില്‍ പുറപ്പെട്ടമലേഷ്യന്‍ വിമാനം ക്വലാലംപൂരില്‍ നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ യാണ് അപ്രത്യക്ഷമായത്. ആസ്‌ത്രേലിയയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടില്ല.
തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്ന് തിരച്ചിലിനായി മുന്‍ മലേഷ്യന്‍ സര്‍ക്കാര്‍ യു.എസ് സമുദ്ര പര്യവേക്ഷണ കമ്പനിയെ ചുമതലപ്പെടുത്തി. തിരച്ചിലിനുള്ള തുക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ നല്‍കുകയുള്ളൂവെന്ന കരാറിലായിരുന്നു അന്വേഷണ ചുമതല സര്‍ക്കാര്‍ കൈമാറിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  14 days ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  14 days ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  14 days ago
No Image

മദ്യലഹരിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 14 കാരനായ ബന്ധു പൊലിസ് പിടിയിൽ

National
  •  14 days ago
No Image

പെലെയുടെ ബ്രസീലും വഴിമാറി; ലോകകപ്പ് ചരിത്രത്തിൽ ഒരൊറ്റ രാജാവ്, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഡച്ച് പട!

Football
  •  14 days ago
No Image

പ്ലസ് വൺ അഡ്മിഷൻ: രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  14 days ago
No Image

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആ 'മഹാ റെക്കോർഡ്'; പുരുഷ താരങ്ങളെ പിന്നിലാക്കി ഇന്ത്യൻ നായികയുടെ ‘ഡബിൾ സെഞ്ച്വറി’

Cricket
  •  14 days ago
No Image

സംസ്ഥാനത്ത് പുതുതായി 7 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala
  •  14 days ago
No Image

കനത്ത മഴയ്ക്കിടെ ബസും ട്രക്കും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 25 പേര്‍ക്ക് പരുക്ക്

National
  •  14 days ago
No Image

മറഡോണയുടെ സിംഹാസനം ഇളകുന്നു; ലോകകപ്പ് ചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ മെസിക്ക് ഇനി ഒരൊറ്റ ‘മാന്ത്രിക പാസ്’ മതി!

Football
  •  14 days ago