എം.പി ഫണ്ട് വിനിയോഗം; കലക്ടര്‍ എന്‍. പ്രശാന്തും എം.കെ രാഘവന് എം.പിയും തമ്മില്‍ ഭിന്നത
കോഴിക്കോട്: എം.കെ രാഘവന് എം.പിയുടെ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എം.പിയും കലക്ടര്‍ എന്‍. പ്രശാന്തും തമ്മിലുള്ള ഭിന്നത പരസ്യമായി. ഭരണാനുമതി ലഭിക്കുന്നതിലുള്ള കാലതാമസം പദ്ധതികള്‍ വൈകിപ്പിക്കുന്നതായി എം.പി ചൂണ്ടിക്കാട്ടി. പൂര്‍ത്തിയായ പദ്ധതികള്‍ക്ക് ബില്ല് തുക അനുവദിക്കുന്നതില്‍ കാലതാമസം വരുന്നതായും എം.പി പറഞ്ഞു. എന്നാല്‍ എം.പി ഇതുവരെ ശുപാര്‍ശ ചെയ്ത എല്ലാ പ്രവൃത്തികള്‍ക്കും ഭരണാനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കരാറുകാര്‍ക്ക് നല്കുന്ന ബില്ല് കലക്ടര്‍ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇന്നലത്തെ യോഗത്തില്‍ പ്രതിഫലിച്ചത്. പരിശോധനകള്‍ക്ക് വിധേയമായി മാത്രം കരാറുകാര്‍ക്ക് ഫണ്ട് അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."