മണിയുടെ മരണം: ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ തള്ളി
തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ തള്ളി. വിഷയത്തില്‍ കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. മണിയുടെ ബന്ധുക്കളുടെ പരാതിയില്‍ നേരത്തെ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും കേസ് സി.ബി.ഐക്ക് വിടാനുള്ള നടപടികളിലാണെന്ന ഒറ്റവരി റിപ്പോര്‍ട്ട് ആയിരുന്നു ഡി.ജി.പി സമര്‍പ്പിച്ചത്. പരാതിയില്‍ ഉന്നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് പരാമര്‍ശങ്ങളില്ലാതിരുന്ന ഡി.ജി.പിയുടെ ഒറ്റവരി റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ അതൃപ്തി രേഖപ്പെടുത്തിയാണു തള്ളിയത്.
കാക്കനാട്ടെയും ഹൈദരാബാദിലെ കേന്ദ്ര ലാബിലെയും പരിശോധനാഫലങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയിലെ വൈരുധ്യം, സംശയിക്കുന്നവരുടെ പേരു വിവരങ്ങളടക്കമുള്ള വിശദാംങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു പരാതി. കമ്മിഷന്‍ അംഗം പി മോഹന്‍കുമാറാണ് കേസ് പരിഗണിച്ചത്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഇന്നലെ കമ്മിഷനു മുന്നില്‍ ഹാജരായിരുന്നു.
പൊലിസ് അന്വേഷണത്തിലെ വീഴ്ചയുടെ തെളിവാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കമ്മിഷന്‍ തള്ളിയതെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."