ശുദ്ധ ജലസംരക്ഷണത്തിന് പ്ര ാധാന്യം നല്‍കി ഗുരുവായൂര്‍ നഗരസഭാ ബജറ്റ്
ഗുരുവായൂര്‍: ജലസംരക്ഷണത്തിനും മാലിന്യസംസ്‌കരണത്തിനും പ്രാധാന്യം നല്‍കി 2017-18 വര്‍ഷത്തെ ഗുരുവായൂര്‍ നഗരസഭാ ബജറ്റ് വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് അവതരിപ്പിച്ചു. ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുള്ള ജലബജറ്റും ഉള്‍പ്പെട്ടിട്ടുള്ളതാണ് ഈ വര്‍ഷത്തെ ബജറ്റ്. 352,15,04,589 രൂപ വരവും 344,05,07,544 ചെലവും 8,14,38,345 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ജലബജറ്റില്‍ വിവിധ പദ്ധതികള്‍ക്കായി 138 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജലനയം രൂപീകരിക്കുക, ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന പദ്ധതി എന്നിവയാണ് പ്രാധാനം. പൂക്കോട്, തൈക്കാട് പ്രദേശത്ത് അഞ്ച് ഏക്കര്‍ വീതം സ്ഥലം ഏറ്റെടുത്ത് വലിയ കുളം നിര്‍മിക്കുന്ന പദ്ധതിയും ഇതിലുണ്ട്. മാലിന്യ സംസ്‌കരണത്തിനും വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിട്ടുള്ളത്. ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് 14.5 കോടി രൂപ അമൃത് പദ്ധതിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മഴവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ അമൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് 14.85 കോടി രൂപയാണ്.
പ്രസാദം പദ്ധതിയുടെ ഭാഗമായി കിഴക്കേ നടയില്‍ പില്‍ഗ്രിം പ്ലാസ-12 കോടി, പടിഞ്ഞാറെ നടയില്‍ പില്‍ഗ്രിം പ്ലാസ-4 കോടി, കിഴക്കേ നടയില്‍ മഞ്ജുളാല്‍ സൗന്ദര്യവല്‍ക്കരണം- 3 കോടി തുടങ്ങിയവ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 30 കോടി മാറ്റി വെച്ചിട്ടുണ്ട്.
ഗുരുവായൂരിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിന് കോടികള്‍ വകയിരുത്തിയ ബജറ്റില്‍ വാഴയിലയ്ക്കു യുസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. നൂറുകണക്കിനു വിവാഹം നടക്കുന്ന ഗുരുവായൂരില്‍ ഒരു ദിവസം പതിനായിരം വാഴയിലകള്‍ സംസ്‌കരണ കേന്ദ്രത്തില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ഒരു വാഴയിലക്ക് പത്തുരൂപ ഈടാക്കാനാണ് തത്വത്തില്‍ നിര്‍ദേശം. ഈ ഇനത്തില്‍ ദിവസവും ഒരു ലക്ഷം രൂപ നഗരസഭയ്ക്കു ലഭിക്കുമെന്നാണ് നഗരസഭ കണക്കുകൂട്ടല്‍. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ബജറ്റ് അവതരണ യോഗത്തില്‍ നഗരസഭ അധ്യക്ഷ പി.കെ ശാന്തകുമാരി അധ്യക്ഷനായി. ബജറ്റിന്മേലുള്ള ചര്‍ച്ച നാളെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."