HOME
DETAILS

ശ്മശാനം തൊഴിലാളികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കോര്‍പറേഷന്‍

  
backup
May 26, 2018 | 3:14 AM

%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%b6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

 

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വിസമ്മതിച്ചതിനു മാവൂര്‍ റോഡ് ശ്മശാനം തൊഴിലാളികളായ നെല്ലിക്കോട് ഒടാട്ടുകുളങ്ങര ഓടാട്ട് ബാബു (54), കോട്ടൂളി പള്ളിമലക്കുന്ന് കരിമ്പക്കാട് ഷാജി എന്നിവര്‍ക്കെതിരേ നടക്കാവ് പൊലിസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് മൃതദേഹവുമായി വന്ന കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍, ഇന്‍സ്‌പെക്ടര്‍ ദിലീപ്കുമാര്‍ എന്നിവരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, മൃതദേഹത്തെ അപമാനിച്ചു എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം.
കോര്‍പറേഷന്‍ അധികൃതരുടെ പരാതിയിലാണ് ജീവനക്കാര്‍ക്കെതിരേ കേസെടുത്തതെന്ന് നടക്കാവ് പൊലിസ് പറഞ്ഞു. അതേസമയം ശ്മശാനം ജീവനക്കാര്‍ ധിക്കാരപരമായാണു പെരുമാറിയതെന്നും കേസു കൂടാതെ കോര്‍പറേഷന്റെ ഭാഗത്തുനിന്ന് കര്‍ശനനടപടി സ്വീകരിക്കുമെന്നും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് പറഞ്ഞു. എന്നാല്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാത്തതിനാലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വിസമ്മതിച്ചതെന്ന് ശ്മശാനം ജീവനക്കാര്‍ പറയുന്നു. മൃതദേഹവുമായി വന്നവര്‍ സുരക്ഷാവസ്ത്രങ്ങള്‍ ധരിച്ചിരുന്നെന്നും അതു കണ്ടതിനാലാണ് ഞങ്ങള്‍ വിസമ്മതിച്ചതെന്നും ഇവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  3 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  3 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  3 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  3 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  3 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  3 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  3 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  3 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  3 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  3 days ago